യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു
Apr 22, 2025 12:44 PM | By Susmitha Surendran

ഷാർജ: (gcc.truevisionnews.com)  യുഎഇയിൽ ഇന്ത്യക്കാരിയായ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലാണ് സംഭവം. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ 17ാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് ചാടിയത്. 33കാരിയായ യുവതി രണ്ട് വയസ്സ് മാത്രം പ്രായം വരുന്ന കുഞ്ഞുമായാണ് ചാടി മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം നടന്നത്. ഇവർ ബാൽക്കണിയിൽ നിന്നും ചാടുമ്പോൾ അപ്പാർട്ട്മെന്റിലെ റൂമിൽ ഇവരുടെ ഭർത്താവ് ഉറങ്ങുന്നുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും മരിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.

സംഭവം നടന്നയുടനെ കണ്ടുനിന്നവരാണ് പോലീസ് ഓപറേഷൻസ് റൂമിൽ അറിയിച്ചത്. ഉടൻ പോലീസ് പട്രോളിങ് സംഘം, ബുഹൈറ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐഡി ഉദ്യോ​ഗസ്ഥർ, ഫോറൻസിക് സംഘം, ആംബുലൻസ് തുടങ്ങിയ സംഘം സ്ഥലത്തെത്തുകയും അതിവേ​ഗം നടപടികളെടുക്കുകയും ചെയ്തു.

മൃതദേഹം ആദ്യം ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റുമോർട്ടം നടത്തുന്നതിനായി ഫോറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവം ആത്മഹത്യയാണെന്ന് സ്ഥരീകരിച്ചതായി പോലീസ് അറിയിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#Indian #woman #jumped #death #building #UAE #her #baby

Next TV

Related Stories
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories