---
title: "ഷാർജയിലെ വാഹന ഉടമകൾക്ക് ആശ്വാസം; 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കുന്നു"
english_title: "#Relief #vehicleowners #Sharjah #year #old #trafficviolations #cancelled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/285347/relief-vehicleowners-sharjah-year-old-trafficviolations-cancelled"
published_at: "2025-04-23T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808bc2885796_fdfdf.jpg"
keywords: []
---

# ഷാർജയിലെ വാഹന ഉടമകൾക്ക് ആശ്വാസം; 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കുന്നു

> **Lead Summary:** **ഷാർജ: [ **ഷാർജയിലെ വാഹനയുടമകൾക്ക് ഒരു ആശ്വാസ വാർത്ത. എമിറേറ്റിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കുന്നു.

## Article Content

**ഷാർജ: [ **ഷാർജയിലെ വാഹനയുടമകൾക്ക് ഒരു ആശ്വാസ വാർത്ത. എമിറേറ്റിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കുന്നു.

ഇതിനായുള്ള അഭ്യർഥനയ്ക്ക് 1,000 ദിർഹം ഫീസ് ഈടാക്കും. എങ്കിലും ചില കേസുകളെ ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതായും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ഷാർജ ഭരണാധികാരിയുടെ ഓഫിസിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

**ഒഴിവാക്കിയവ**

1. വാഹന ഉടമ മരിച്ചതിനുള്ള തെളിവ് ഹാജരാക്കിയാൽ.

2. വാഹന ഉടമ തുടർച്ചയായി (10) വർഷത്തിൽ കുറയാത്ത കാലയളവിൽ രാജ്യം വിട്ടുപോയതിന്റെ തെളിവ്.

3. ഉടമയെ സമീപിക്കാൻ കഴിയാത്തതിനെത്തുടർന്ന് ഉടമ ഉപേക്ഷിച്ച വാഹനം.

ഷാർജ ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/285347/relief-vehicleowners-sharjah-year-old-trafficviolations-cancelled)