---
title: "പ്രവാസി മലയാളി ദുബൈയിൽ മരിച്ചു "
english_title: "#malappuramnative #passesaway #dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/285454/malappuramnative-passesaway-dubai"
published_at: "2025-04-24T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68099f45dd7aa_gcc.jpg"
keywords: []
---

# പ്രവാസി മലയാളി ദുബൈയിൽ മരിച്ചു 

> **Lead Summary:** **ദുബൈ: **വളാഞ്ചേരി ഇരിമ്പിളിയം വേളികുളത്ത് തുടിമ്മൽ മുഹമ്മദലി എന്ന മാനു ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരിച്ചു. പരേതനായ അബൂബക്കർ-നഫീസ ദമ്പതികളുടെ മകനാണ്.

## Article Content

**ദുബൈ: **വളാഞ്ചേരി ഇരിമ്പിളിയം വേളികുളത്ത് തുടിമ്മൽ മുഹമ്മദലി എന്ന മാനു ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം മരിച്ചു. പരേതനായ അബൂബക്കർ-നഫീസ ദമ്പതികളുടെ മകനാണ്.

ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്‍റെയും, യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും പിതൃ സഹോദര പുത്രനാണ്.

ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: ഫസീല, ഫായിസ, ഫർസീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/285454/malappuramnative-passesaway-dubai)