---
title: "ഒമാനിൽ താമസ കെട്ടിടത്തില്‍ തീപിടിത്തം, ആളപായമില്ല"
english_title: "#Firebreak #out #residential #building #Oman #casualties"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/285558/firebreak-out-residential-building-oman-casualties"
published_at: "2025-04-24T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6809fd11c9f86_sdfs.jpg"
keywords: []
---

# ഒമാനിൽ താമസ കെട്ടിടത്തില്‍ തീപിടിത്തം, ആളപായമില്ല

> **Lead Summary:** **മസ്‌കത്ത്: [** അല്‍ വുസ്ത ഗവര്‍ണറേറ്റിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം. ഹൈമ വിലായത്തിലാണ് വീടിന് തീപ്പിടിച്ചത്.

## Article Content

**മസ്‌കത്ത്: [** അല്‍ വുസ്ത ഗവര്‍ണറേറ്റിലെ താമസ കെട്ടിടത്തില്‍ തീപിടിത്തം. ഹൈമ വിലായത്തിലാണ് വീടിന് തീപ്പിടിച്ചത്.

കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.

അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിഡിഎഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/285558/firebreak-out-residential-building-oman-casualties)