---
title: "റിയാദിൽ വെള്ള ടാങ്കിലേക്ക് വീണ് നാല് വയസ്സുകാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം"
english_title: "#Four #year #old #student #dies #falling #watertank #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/285658/four-year-old-student-dies-falling-watertank-riyadh-new"
published_at: "2025-04-24T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a56162dde4_ddd.jpg"
keywords: []
---

# റിയാദിൽ വെള്ള ടാങ്കിലേക്ക് വീണ് നാല് വയസ്സുകാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **റിയാദ്: [** റിയാദിൽ വെള്ള ടാങ്കിലേക്ക് വീണ് നാല് വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുള്ള കുഞ്ഞാണ് മരിച്ചത്.

## Article Content

**റിയാദ്: [** റിയാദിൽ വെള്ള ടാങ്കിലേക്ക് വീണ് നാല് വയസ്സുകാരിയായ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുള്ള കുഞ്ഞാണ് മരിച്ചത്.

സ്കൂൾ വിട്ട് വരുന്നതിനിടെ മാതാവിന്റെ കയ്യിൽ നിന്ന് കുതറിയോടിയ കുട്ടി ടാങ്കിലേക്ക് വീഴുകയായിരുന്നു. പാക്ക് പൗരനായ അബ്ദുൽ റഹ്മാൻ ഉടൻ തന്നെ കുട്ടിയെ ടാങ്കിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ് തിരികെ പോകുന്നതിനിടെയാണ് അപകടം നടന്നത്. ടാങ്കിന്റെ അടപ്പിൽ ചവിട്ടിയപ്പോൾ മൂടി തുറന്നതാണ് അപകടത്തിന് കാരണം.

മാതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അബ്ദുൽ റഹ്മാൻ ടാങ്കിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ പുറത്തെടുത്ത ഉടൻ തന്നെ അദ്ദേഹം കുഴഞ്ഞുവീണു. ഇരുവരെയും റെഡ് ക്രസന്റ് സംഘം ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ വീട് സ്കൂളിന്റെ മുൻവശത്താണ്. ഏറെ പ്രയാസപ്പെട്ടാണ് അദ്ദേഹത്തെ ടാങ്കിൽ നിന്ന് പുറത്തെടുത്തത്. അൽപ സമയം മുൻപാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/285658/four-year-old-student-dies-falling-watertank-riyadh-new)