റിയാദ്: (gcc.truevisionnews.com) സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ദഹ്റാൻ റോഡിലെ ഗൾഫ് പാലസിന് സമീപം നിർമാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിയുടെ ഭാഗമായി നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലെത്തിയ അബ്ദുൽ റസാഖ് അബദ്ധത്തിൽ കെട്ടിടത്തിൽ നിന്നും വഴുതി വീഴുകയായിരുന്നു.
പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുള്ള കോയയുടെയും, പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു.
മക്കൾ: അബ്ദുള്ള (റിയാദ്), ഹസ്ന (ദമ്മാം), ഡോ. അഹലാം (പാലക്കാട്), അഫ്നാൻ (യു. എസ്), മരുമക്കൾ: പുതിയ മാളിയേക്കൽ യാസ്സർ (റിയാദ് ), ഡോ. ദലീൽ, ഐബക്ക് ഇസ്മായിൽ, അൻസില താജ്. സഹോദരങ്ങൾ : പി.പി. അബ്ദുൽ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി.
ഖബറടക്കം സമയം പിന്നീട് അറിയിക്കുമെന്നും നിയമ നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ്.
#Kozhikode #native #dies #falling #building #SaudiArabia