ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം
Apr 25, 2025 03:40 PM | By Anjali M T

അബുദാബി:(gcc.truevisionnews.com) എയർ ടാക്സിയിൽ പറപറക്കാൻ മാസങ്ങൾ ശേഷിക്കെ ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ. സായിദ് പോർട്ടിൽ അബുദാബി ക്രൂസ് ടെർമിനലിലെ ഹെലിപോർട്ടുകൾക്കാണ് അനുമതി ലഭിച്ചതെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 2026ൽ എയർടാക്സി സർവീസ് തുടങ്ങുന്നതിനു മുന്നോടിയായാണ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകിയത്.

യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ മിഡ്നൈറ്റ് ഫ്ലയിങ് ടാക്സി പോലുള്ള പരമ്പരാഗത ഹെലികോപ്റ്ററുകളും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) വിമാനങ്ങൾക്കും സർവീസ് നടത്താൻ യോജ്യമായതാണ് ഹെലിപോർട്ട്. എഡി പോർട്സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, ആർച്ചർ ഏവിയേഷൻ എന്നിവ സംയുക്തമായാണ് ഹെലിപോർട്ട് വികസിപ്പിച്ചെടുത്തത്∙

പ്രതിവർഷം 6.5 ലക്ഷം യാത്രക്കാർ

വർഷത്തിൽ 6.5 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യാനുദ്ദേശിച്ചാണ് സായിദ് തുറമുഖം ഹെലിപോർട്ടിനായി തിരഞ്ഞെടുത്തതെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് അൽ സുവൈദി പറഞ്ഞു. ആർച്ചർ, എഡി പോർട്സ് ഗ്രൂപ്പ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ് എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് ഹൈടെക് വ്യോമഗതാഗതം യാഥാർഥ്യമാക്കുന്നത്.

ഫ്ലയിങ് ടാക്സി സേവനത്തിലൂടെ വ്യോമയാന മേഖലയുടെ പുതിയ യുഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും വ്യക്തമാക്കി. വ്യോമഗതാഗത സേവനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ ഉപയോഗം നിയന്ത്രിക്കുന്നതിന് ജിസിഎഎ തയാറാക്കിയ പ്രത്യേക ചട്ടക്കൂട് ജൂലൈയിൽ പ്രസിദ്ധീകരിക്കും.

നിലവിലുള്ള വ്യോമയാന ആസ്തികൾ പ്രയോജനപ്പെടുത്തി വേഗത്തിലും സുരക്ഷിതമായും സേവനം നൽകാൻ ശ്രമിക്കുമെന്ന് ആർച്ചർ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ ആദം ഗോൾഡ്സ്റ്റീൻ പറഞ്ഞു. 2026ഓടെ അബുദാബി എയർ ടാക്സി സർവീസുകളുടെ പ്രധാന ലോഞ്ച് പോയിന്റായി ഹൈബ്രിഡ് ഹെലിപോർട്ട് പ്രവർത്തിക്കും.

∙ പരീക്ഷണപ്പറക്കൽ ജൂണിൽതന്നെ

ആദ്യഘട്ടത്തിൽ കോർണിഷ്, സാദിയാത്ത് ഐലൻഡ്, അബുദാബി നഗരത്തിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കായിരിക്കും ഇലക്ട്രിക് എയർ ടാക്സി സർവീസ് നടത്തുക. തലസ്ഥാനത്തെ ആദ്യത്തെ രാജ്യാന്തര എയർ ടാക്സി കേന്ദ്രമായിരിക്കും ഇത്. ഫ്ലയിങ് ടാക്സി നിർമാണ പ്ലാന്റും സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിൽ161 കിലോമീറ്ററിൽ കൂടുതൽ ദൂരം പറക്കാൻ കഴിയുന്ന ഫ്ലയിങ് ടാക്സിയിൽ പൈലറ്റിനു പുറമേ 4 പേർക്ക് സഞ്ചരിക്കാം. ജൂണിൽ ഫ്ലയിങ് ടാക്സി എത്തുന്നതോടെ പരീക്ഷണപ്പറക്കൽ ആരംഭിക്കും.



#Now #taxis#fly #Air-taxi #hybrid #heliports #approved #UAE

Next TV

Related Stories
ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു

Jun 17, 2025 03:30 PM

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച്...

Read More >>
ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

Jun 16, 2025 02:39 PM

ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ്...

Read More >>
ഹാ​ഷി​ഷ് ക​ട​ത്ത്; സൗ​ദി​യി​ൽ ര​ണ്ട് പ്ര​വാ​സി​ക​ളെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി

Jun 14, 2025 11:47 AM

ഹാ​ഷി​ഷ് ക​ട​ത്ത്; സൗ​ദി​യി​ൽ ര​ണ്ട് പ്ര​വാ​സി​ക​ളെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി

സൗ​ദി​യി​ൽ ര​ണ്ട് പ്ര​വാ​സി​ക​ളെ വ​ധ​ശി​ക്ഷ​ക്ക്​...

Read More >>
ഷോ വേണ്ട... വിദേശയാത്ര നാലാളറിയാൻ ബോർഡിങ് പാസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നവർക്ക് എട്ടിന്റെ പണി; മുന്നറിയിപ്പ്

Jun 11, 2025 12:47 PM

ഷോ വേണ്ട... വിദേശയാത്ര നാലാളറിയാൻ ബോർഡിങ് പാസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നവർക്ക് എട്ടിന്റെ പണി; മുന്നറിയിപ്പ്

ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.