---
title: "റിയാദിലെ താമസസ്ഥലത്ത് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "#Body #Kannur #native #who #died #his #residence #Riyadh #brought #back #home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/285860/body-kannur-native-who-died-his-residence-riyadh-brought-back-home"
published_at: "2025-04-25T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680b716336ec7_dead.jpg"
keywords: []
---

# റിയാദിലെ താമസസ്ഥലത്ത് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** കഴിഞ്ഞയാഴ്ച റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത്‌ വീട്ടിൽ അജിത് കുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.

## Article Content

കഴിഞ്ഞയാഴ്ച റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത്‌ വീട്ടിൽ അജിത് കുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: തമ്പാൻ, മാതാവ്: രുഗ്മിണി (പരേത), ഭാര്യ: വിജിന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അബ്ദുറഹ്‌മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/285860/body-kannur-native-who-died-his-residence-riyadh-brought-back-home)