---
title: "തൊഴിലാളി ദിനം; ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു"
english_title: "Labor holiday Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/286062/labor-day-declared-public-holiday-bahrain"
published_at: "2025-04-26T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680cc46ab6db9_bahrain.jpg"
keywords: []
---

# തൊഴിലാളി ദിനം; ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു

> **Lead Summary:** **മനാമ: ** അന്താരാഷ്ട്ര തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ബഹ്റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചു. മേയ് ഒന്ന് വ്യാഴാഴ്ചയാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**മനാമ: ** അന്താരാഷ്ട്ര തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ബഹ്റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചു. മേയ് ഒന്ന് വ്യാഴാഴ്ചയാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യാ​ണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ അന്ന് പ്രവര്‍ത്തിക്കില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/286062/labor-day-declared-public-holiday-bahrain)