---
title: "ചെക്കിങ്ങിനിടെ പരിഭ്രാന്തനായി ഡ്രൈവര്‍, പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ മുതല; കുവൈറ്റില്‍ യുവാവ് അറസ്റ്റില്‍"
english_title: "#Driver panics during checkin finds crocodile vehicle Youth arrested Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/286407/driver-panics-during-checkin-finds-crocodile-vehicle-youth-arrested-kuwait"
published_at: "2025-04-28T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f340b4e038_65765.jpg"
keywords: []
---

# ചെക്കിങ്ങിനിടെ പരിഭ്രാന്തനായി ഡ്രൈവര്‍, പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ മുതല; കുവൈറ്റില്‍ യുവാവ് അറസ്റ്റില്‍

> **Lead Summary:** **കുവൈറ്റ് സിറ്റി: [** വാഹനത്തില്‍ കടത്തുകയായിരുന്ന മുതലയുമായി ഒരാള്‍ പിടിയില്‍. കുവൈറ്റിലാണ് സംഭവം. അല്‍-മുബാറക് ഏരിയയിലെ ആറാം റിംഗ് റോഡിന് എതിര്‍വശത്തുള്ള ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെയാണ് കുവൈറ്റ് പൗരന്‍ പിടിയിലായത്.

## Article Content

**കുവൈറ്റ് സിറ്റി: [** വാഹനത്തില്‍ കടത്തുകയായിരുന്ന മുതലയുമായി ഒരാള്‍ പിടിയില്‍. കുവൈറ്റിലാണ് സംഭവം. അല്‍-മുബാറക് ഏരിയയിലെ ആറാം റിംഗ് റോഡിന് എതിര്‍വശത്തുള്ള ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെയാണ് കുവൈറ്റ് പൗരന്‍ പിടിയിലായത്.

രാത്രിയിലെ വാഹനപരിശോധനയ്ക്കിടെയാണ് ഡ്രൈവർ പരിഭ്രാന്തനായി കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെട്ടിയിലാക്കിയ നിലയില്‍ മുതലയെ കണ്ടെത്തുകയായിരുന്നു. താന്‍ വളര്‍ത്തുന്ന മുതലയാണ് ഇതെന്നാണ് 30-കാരന്‍ പൊലീസിനോട് പറഞ്ഞത്.

ഇയാളെ കൂടുതല്‍ നടപടികള്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/286407/driver-panics-during-checkin-finds-crocodile-vehicle-youth-arrested-kuwait)