മനാമ : ബഹ്റൈനില്‍ യൂറോപ്യന്‍ യുവതിയുടെ കൊലപാതകവുമായി (Murder of European woman) ബന്ധപ്പെട്ട് പ്രവാസി അറസ്റ്റിലായി (Expat arrested).
30 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അറിയിച്ചു.
31 വയസുള്ള യൂറോപ്യന്‍ യുവതി ഒരു ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണാണ് മരിച്ചത്. വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, ക്രൈം ബ്രാഞ്ച് സംഘങ്ങള്‍ സംഘത്തെത്തി.
അന്വേഷണത്തിലും മെഡിക്കല്‍ പരിശോധനകളിലും മരണകാരണം അപകടമല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രവാസി യുവാവിലേക്ക് സംശയം നീണ്ടത്.
വിശദമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Expatriate arrested for murdering woman