മനാമ : ബഹ്റൈനില്‍ (Bahrain) ഒരുമിച്ച് താമസിക്കുന്ന യുവതിയെ അപ്പാര്‍ട്ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ (murder) പ്രവാസി (Expat) പിടിയില്‍.
ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ഏഷ്യക്കാരനായ പ്രവാസി, യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുകയും യുവതി കൊല്ലപ്പെടുകയുമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
വിദേശ യുവതി അഞ്ചാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് വീണെന്ന വിവരം സെക്യൂരിറ്റി ഏജന്‍സികള്‍ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു.
പൊലീസ് അന്വേഷണത്തില്‍ ഈ യുവതി ഒരു ഏഷ്യന്‍ യുവാവിനൊപ്പമാണ് അഞ്ചാം നിലയില്‍ കഴിഞ്ഞിരുന്നതെന്ന് കണ്ടെത്തി. വഴക്കിനിടെ യുവാവ് യുവതിയെ ജനാല വഴി താഴേക്കെറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
The young woman was thrown from the fifth floor and killed; Expatriate arrested