മുഖം കാണിച്ച് കയറാം, സുരക്ഷ ഉറപ്പ്; അബുദാബി ഹോട്ടലുകളിൽ ഫെയ്സ് റെക്കഗ്‌നിഷൻ സംവിധാനം

മുഖം കാണിച്ച് കയറാം, സുരക്ഷ ഉറപ്പ്; അബുദാബി ഹോട്ടലുകളിൽ ഫെയ്സ് റെക്കഗ്‌നിഷൻ സംവിധാനം
Apr 30, 2025 11:22 AM | By VIPIN P V

അബുദാബി : (gcc.truevisionnews.com) അതിഥികളുടെ സുരക്ഷ ശക്തമാക്കി അബുദാബിയിൽ ഹോട്ടലുകളിൽ ഫെയ്സ് റെക്കഗ്‌നിഷൻ സംവിധാനം ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് സംവിധാനം ആരംഭിക്കുക.

രണ്ടാം ഘട്ടത്തിൽ ഫോർ സ്റ്റാർ ഹോട്ടലുകളിലും. മൂന്നാം ഘട്ടത്തിൽ അവശേഷിക്കുന്ന എല്ലാ ഹോട്ടൽ വിഭാഗങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കും. അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയിലെ ഹോട്ടലുകളിൽ ബയോമെട്രിക് സംവിധാനം (ഫെയ്സ് റെക്കഗ്നിഷൻ സിസ്റ്റം) ഏർപ്പെടുത്തുന്നതെന്ന് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് (ഡിസിടി) അറിയിച്ചു.

ഇതുമൂലം ഹോട്ടലുകളിലെ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് നടപടികളും ലളിതമാകും. ദുബായിൽ നടന്നുവരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് അബുദാബി ഹോട്ടലുകളിലെ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം പ്രദർശിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായി ഒൻപതാമത്തെ വർഷവും നിലനിർത്തിയ അബുദാബി സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയും (ഐസിപി) ഡിസിടിയും കരാർ ഒപ്പുവച്ചു.

Face recognition system Abu Dhabi hotel security guaranteed

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










https://gcc.truevisionnews.com/.