ബ​ലി​പെ​രു​ന്നാ​ൾ: കുവൈത്തിൽ അ​ഞ്ചു​ദി​വ​സം പൊ​തു​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ബ​ലി​പെ​രു​ന്നാ​ൾ: കുവൈത്തിൽ അ​ഞ്ചു​ദി​വ​സം പൊ​തു​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു
Apr 30, 2025 01:26 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) രാ​ജ്യ​ത്ത് ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ അ​ഞ്ച്, തു​ട​ർ​ന്നു​ള്ള ആ​റ്,ഏ​ഴ്,എ​ട്ട് തീയ​തി​ക​ളി​ലാ​ണ് പൊ​തു​ അ​വ​ധി. ഒ​മ്പ​തി​ന് വി​ശ്ര​മ ദി​ന​മാ​യും ജോ​ലി നി​ർ​ത്തി​വെക്കും. ജൂ​ൺ 10 ചൊ​വ്വാ​ഴ്ച മു​ത​ൽ ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി ദി​വ​സം പു​ന​രാ​രം​ഭി​ക്കും.

ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ ആ​ക്ടിങ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സുഊ​ദ് അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ളി​ലെ മി​ക​ച്ച ബി​രു​ദ​ധാ​രി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി​സ​ഭ അ​റി​യി​ച്ചു.

ആ​ക്ടിങ് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സുഊ​ദ് അ​സ്സ​ബാ​ഹ്, വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രി ഡോ.​സു​ബൈ​ഹ് അ​ൽ മു​ഖൈ​സീം, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് കാ​ര്യ സ​ഹ​മ​ന്ത്രി ഉമ​ർ അ​ൽ ഉമ​ർ, മു​നി​സി​പ്പ​ൽ കാ​ര്യ-​ഭ​വ​ന കാ​ര്യ സ​ഹ​മ​ന്ത്രി അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ മി​ശാ​രി എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും ഫീ​ൽ​ഡ് ഫോ​ളോ അ​പ്പി​ലും വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വി​പു​ല​മാ​യ സു​ര​ക്ഷ കാ​മ്പ​യി​നെ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ പ്ര​ശം​സി​ച്ചു.

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​നും വൈ​ദ്യു​തി സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക്രി​പ്‌​റ്റോ​ക​റ​ൻ​സി ഖ​ന​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വീ​ടു​ക​ളെ ല​ക്ഷ്യം വ​ച്ചു ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ ഫ​ല​ങ്ങ​ളും വി​ല​യി​രു​ത്തി.

ചി​ല വ്യ​ക്തി​ക​ളു​ടെ പൗ​ര​ത്വം ന​ഷ്ട​പ്പെ​ട്ട​തും പി​ൻ​വ​ലി​ച്ച​തു​മാ​യ കേ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സു​പ്രീം ക​മ്മി​റ്റി ഫോ​ർ സി​റ്റി​സ​ൻ​ഷി​പ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്റെ മി​നി​റ്റ്സും യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചു.

Eid al Adha Kuwait declares five day public holiday

Next TV

Related Stories
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










Entertainment News