ഡെലിവറി ജീവനക്കാരന്‍റെ കൈ തല്ലിയൊടിച്ചു, ചോദ്യം ചെയ്ത പൊലീസുകാരന്‍റെ തലയിൽ ആഷ് ട്രേ കൊണ്ടടിച്ച് യുവാവ്

ഡെലിവറി ജീവനക്കാരന്‍റെ കൈ തല്ലിയൊടിച്ചു, ചോദ്യം ചെയ്ത പൊലീസുകാരന്‍റെ തലയിൽ ആഷ് ട്രേ കൊണ്ടടിച്ച് യുവാവ്
Apr 30, 2025 10:25 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ റെസ്റ്റോറന്‍റ് ജീവനക്കാരനെ മർദ്ദിച്ച് കൈ ഒടിച്ച കുവൈത്തി പൗരനെതിരെ കേസ്. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ തലയിൽ സിഗരറ്റ് ആഷ് ട്രേ കൊണ്ട് അടിക്കുകയും ചെയ്തതിന് മറ്റൊരു കേസും ചുമത്തിയിട്ടുണ്ട്.

മുബാറക് അൽ കബീറിലെ വീട്ടിൽ ഒരു പൗരൻ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ വീട്ടിലെത്തിയപ്പോൾ, താൻ ഓർഡർ ചെയ്ത ഭക്ഷണം സംബന്ധിച്ച് അയാൾ ഡെലിവറി ജീവനക്കാരനുമായി തർക്കിച്ചു. തുടര്‍ന്ന് ഡെലിവറി ജീവനക്കാരനെ മർദ്ദിക്കുകയും അയാളുടെ കൈ ഒടിക്കുകയും ചെയ്തെന്നാണ് അധികൃതർ പറയുന്നത്.

പരിക്കേറ്റ ജീവനക്കാരൻ മെഡിക്കൽ റിപ്പോർട്ടുമായി പൊലീസ് സ്റ്റേഷനിൽ പൗരനെതിരെ പരാതി നൽകി. തുടർന്ന് പൗരനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

സ്റ്റേഷനിലെത്തിയപ്പോൾ സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്യവേ, അയാൾ മേശപ്പുറത്തിരുന്ന സിഗരറ്റ് ആഷ് ട്രേ എടുത്ത് ഒരു പൊലീസുകാരന്‍റെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. പൊലീസുകാരനും പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.



young man broke delivery worker arm hit police officer head ashtray while questioning

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.