---
title: "സംശയാസ്പദമായ പെരുമാറ്റം, ഐഡി ചോദിച്ചപ്പോൾ താഴെ വീണത് മയക്കുമരുന്ന് അടങ്ങിയ ബാ​ഗ് , കുവൈത്തിൽ ഒരാൾ പിടിയിൽ"
english_title: "man arrested kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287098/man-arrested-kuwait"
published_at: "2025-05-01T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6812ddc304148_cell.jpg"
keywords: []
---

# സംശയാസ്പദമായ പെരുമാറ്റം, ഐഡി ചോദിച്ചപ്പോൾ താഴെ വീണത് മയക്കുമരുന്ന് അടങ്ങിയ ബാ​ഗ് , കുവൈത്തിൽ ഒരാൾ പിടിയിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ ക്രിസ്റ്റൽ മെത്തുമായി ഒരാൾ പിടിയിൽ. അഹമ്മദി സെക്യൂരിറ്റി പട്രോളിങ് സംഘമാണ് ഇയാളെ പിടികൂടിയത്. പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളുടെ വാഹനവും പരിശോധിച്ചതെന്ന് അധികൃതർ പറഞ്ഞു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ ക്രിസ്റ്റൽ മെത്തുമായി ഒരാൾ പിടിയിൽ. അഹമ്മദി സെക്യൂരിറ്റി പട്രോളിങ് സംഘമാണ് ഇയാളെ പിടികൂടിയത്. പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളുടെ വാഹനവും പരിശോധിച്ചതെന്ന് അധികൃതർ പറഞ്ഞു.

സുരക്ഷാ ഉറവിടങ്ങൾ അനുസരിച്ച്, വാഹനങ്ങളുടെ പതിവ് പരിശോധന നടത്തുന്നതിനിടെ ഒരു വാഹനം നിർത്താൻ ആവശ്യപ്പെട്ട് തടഞ്ഞു. വാഹനത്തിലെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അയാളോട് സിവിൽ ഐഡി ചോദിച്ചു.

അപ്പോൾ അയാളുടെ കൈയിൽ നിന്ന് ഒരു ബാ​ഗ് തറയിലേക്ക് വീഴുകയായിരുന്നു. അധികൃതർ ബാ​ഗ് വാങ്ങി പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ അതിൽ നിന്നും കണ്ടെത്തിയത്. ഡ്രൈവറെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287098/man-arrested-kuwait)