---
title: "യൂ​റോ​പ്പി​ലേ​ക്ക് വി​സ: മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി ക​മ്പ​നി ജീ​വ​ന​ക്കാ​ർ മു​ങ്ങി"
english_title: "Vis Europe Company employees  including Malayali robbed millions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287136/vis-europe-company-employees-including-malayali-robbed-millions"
published_at: "2025-05-01T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6813097cd3ca5_fghgf.jpg"
keywords: []
---

# യൂ​റോ​പ്പി​ലേ​ക്ക് വി​സ: മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി ക​മ്പ​നി ജീ​വ​ന​ക്കാ​ർ മു​ങ്ങി

> **Lead Summary:** **മ​സ്ക​ത്ത്: [** യൂ​റോ​പ്പി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് ക​മ്പ​നി ജീ​വ​ന​ക്കാ​ർ മു​ങ്ങി​യ​താ​യി പ​രാ​തി. അ​ൽ ഖു​വൈ​റി​ലെ കെ.​എം.​ടി ബി​ൽ​ഡി​ങ്ങി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പ​നി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യി ​നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്കു​ന്ന​ത്. ​

## Article Content

**മ​സ്ക​ത്ത്: [** യൂ​റോ​പ്പി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന​ട​ക്കം ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് ക​മ്പ​നി ജീ​വ​ന​ക്കാ​ർ മു​ങ്ങി​യ​താ​യി പ​രാ​തി. അ​ൽ ഖു​വൈ​റി​ലെ കെ.​എം.​ടി ബി​ൽ​ഡി​ങ്ങി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പ​നി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യി ​നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്കു​ന്ന​ത്. ​

കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ മ​സ്ക​ത്ത് റൂ​വി കോ​ട​തി​യി​ൽ കേ​സ് ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​മ്പ​നി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​മ​ട​ക്കം നി​ര​വ​ധി പ്ര​വാ​സി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ളാ​ണ് ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287136/vis-europe-company-employees-including-malayali-robbed-millions)