ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ
May 1, 2025 11:54 AM | By VIPIN P V

മ​സ്ക​ത്ത്: (gcc.truevisionnews.com) അ​ടു​ത്ത ജൂ​ലൈ ഒ​ന്ന് മു​ത​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക് ആ​ൻ​ഡ് ക​സ്റ്റം​സാ​ണ് ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ച മാ​ന​ദ​ന്ധ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കി​ല്ല.

ഏ​ത് രാ​ജ്യ​ത്ത് നി​ന്നാ​ണോ വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് അ​താ​ത് രാ​ജ്യ​ത്തി​ന്റെ ക​യ​റ്റു​മ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഒ​മാ​നി​ൽ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​ക. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ര, ക​ട​ൽ, വാ​യു മാ​ർ​ഗ്ഗം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​വും. വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഏ​കീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​യ​മം.

വാ​ഹ​നം ഇ​റ​ക്കു​മ​തി​ക്കാ​രും ക​സ്റ്റം​സ് ഏ​ജ​ന്റു​ക​ളും നി​യ​മം അ​നു​സ​രി​ക്ക​ണ​മെ​ന്നും പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ല്ലാ​ത്ത പ​ക്ഷം അ​തി​ർ​ത്തി​ക​ളി​ൽ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ന്നാ​ൽ ഏ​ഴ് വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്ക​മു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കും.

പ​ത്ത് വ​ർ​ഷ​ത്തി​ൽ താ​ഴെ പ​ഴ​ക്ക​മു​ള്ള ബ​സു​ക​ൾ​ക്കും ട്ര​ക്കു​ക​ൾ​ക്കും ഇ​റ​ക്കു​മ​തി അ​നു​വാ​ദ​മു​ണ്ട്. 15 വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ പ​ഴ​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. നി​ർ​ധി​ഷ്ട സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്ന് ച​ക്ര, നാ​ല് ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.

Restrictions importing vehicles from GCC countries

Next TV

Related Stories
ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

Jun 16, 2025 02:39 PM

ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ് റദ്ദാക്കി, അറിയിപ്പുമായി എയർലൈൻ

ബഹ്റൈൻ-കോഴിക്കോട് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാന സർവീസ്...

Read More >>
ഹാ​ഷി​ഷ് ക​ട​ത്ത്; സൗ​ദി​യി​ൽ ര​ണ്ട് പ്ര​വാ​സി​ക​ളെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി

Jun 14, 2025 11:47 AM

ഹാ​ഷി​ഷ് ക​ട​ത്ത്; സൗ​ദി​യി​ൽ ര​ണ്ട് പ്ര​വാ​സി​ക​ളെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​മാ​ക്കി

സൗ​ദി​യി​ൽ ര​ണ്ട് പ്ര​വാ​സി​ക​ളെ വ​ധ​ശി​ക്ഷ​ക്ക്​...

Read More >>
ഷോ വേണ്ട... വിദേശയാത്ര നാലാളറിയാൻ ബോർഡിങ് പാസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നവർക്ക് എട്ടിന്റെ പണി; മുന്നറിയിപ്പ്

Jun 11, 2025 12:47 PM

ഷോ വേണ്ട... വിദേശയാത്ര നാലാളറിയാൻ ബോർഡിങ് പാസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നവർക്ക് എട്ടിന്റെ പണി; മുന്നറിയിപ്പ്

ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ...

Read More >>
ഹജ്ജിന് സമാപനം; തീർഥാടകർ ഇന്ന് മക്കയോട് വിടപറയും

Jun 9, 2025 11:21 AM

ഹജ്ജിന് സമാപനം; തീർഥാടകർ ഇന്ന് മക്കയോട് വിടപറയും

ഈ വർഷത്തെ ഹജ് തീർഥാടനത്തിന് ഇന്നു...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.