---
title: "മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കുറഞ്ഞ പാർക്കിങ് നിരക്ക്"
english_title: "Reduced parking rates Muscat International Airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287181/reduced-parking-rates-muscat-international-airport"
published_at: "2025-05-01T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681326a1d346c_ff.jpg"
keywords: []
---

# മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കുറഞ്ഞ പാർക്കിങ് നിരക്ക്

> **Lead Summary:** **മസ്‌കത്ത്: [** മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്കിൽ ഒമാൻ എയർപോർട്ട്സ് ഇളവ് പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ ഓഫർ. ഇനി മുതൽ പ്രതിദിനം ഒരു ഒമാനി റിയാൽ നിരക്കിൽ പിഎസ് പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

## Article Content

**മസ്‌കത്ത്: [** മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്കിൽ ഒമാൻ എയർപോർട്ട്സ് ഇളവ് പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ ഓഫർ. ഇനി മുതൽ പ്രതിദിനം ഒരു ഒമാനി റിയാൽ നിരക്കിൽ പിഎസ് പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

ഏപ്രിൽ 30ന് ആരംഭിച്ച ഈ ഓഫർ സെപ്റ്റംബർ 30 വരെ ലഭ്യമാകും. ഖരീഫ് ടൂറിസ്റ്റ് സീസൺ ആരംഭിക്കാനിരിക്കെ, ഈ നിരക്കിളവ് യാത്രക്കാർക്ക് വളരെ പ്രയോജനകരമാകും. ഒമാനിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്കും, മസ്‌കത്തിൽ നിന്ന് സലാല ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവർക്കും കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ ഇത് സഹായിക്കും.

**ഒമാനില്‍ ചൂട് കനക്കുന്നു; സുഹാറില്‍ 44.7 ഡിഗ്രി സെല്‍ഷ്യസ്**

മസ്‌കത്: (gcc.truevisionnews.com) ഒമാനില്‍ ചൂട് കനക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഹാറില്‍ 44.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇത് ഈ വര്‍ഷത്തെ ഒമാനിലെ ഏറ്റവും വലിയ ചൂടാണ്. ചില മേഖലകളില്‍ തണുത്ത കാലാവസ്ഥയും അനുഭവപ്പെടുന്നുണ്ട്.

സാധാരണഗതിയില്‍ മെയ് മാസത്തോടെയാണ് രാജ്യത്ത് ചൂട് കനക്കാറുള്ളത്. ജൂണ്‍, ജൂലായ് മാസമാകുന്നതോടെ ചൂട് മൂര്‍ദ്ധന്യത്തില്‍ എത്തുകയും ചെയ്യും. ഇത് ന്യൂനമര്‍ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പ്രവചിക്കുന്നവരും കുറവല്ല. ഏതായാലും അവധി ആഘോഷിക്കാന്‍ നാട്ടില്‍ നിന്ന് ഒമാനിലെത്തിയവര്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.

ചിലര്‍ അവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ അതിനാല്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പാര്‍ക്കുകളിലും തിരക്ക് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287181/reduced-parking-rates-muscat-international-airport)