---
title: "‘വീണ്ടും മലയാളി ഭാഗ്യം’; അവധിക്ക് നാട്ടിലേക്ക് പോകുന്നതിന് മുൻപ് മലയാളിയെ തേടിയെത്തിയത് എട്ടരക്കോടിയോളം രൂപ"
english_title: "Malayali man received around eighty million before going home for vacation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287182/malayali-man-received-around-eighty-million-before-going-home-for-vacation"
published_at: "2025-05-01T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6813287567009_uy.jpg"
keywords: []
---

# ‘വീണ്ടും മലയാളി ഭാഗ്യം’; അവധിക്ക് നാട്ടിലേക്ക് പോകുന്നതിന് മുൻപ് മലയാളിയെ തേടിയെത്തിയത് എട്ടരക്കോടിയോളം രൂപ

> **Lead Summary:** **ദുബായ്: [** ദുബായ് നറുക്കെടുപ്പുകളിൽ ‘മലയാളി ഭാഗ്യം’ തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ ഒരു മലയാളിക്കും സൗദിയിൽ പ്രവാസിയായ പാക്കിസ്ഥാൻ സ്വദേശിക്കും എട്ടരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനം ലഭിച്ചു.

## Article Content

**ദുബായ്: [** ദുബായ് നറുക്കെടുപ്പുകളിൽ ‘മലയാളി ഭാഗ്യം’ തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ ഒരു മലയാളിക്കും സൗദിയിൽ പ്രവാസിയായ പാക്കിസ്ഥാൻ സ്വദേശിക്കും എട്ടരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനം ലഭിച്ചു.

നാട്ടിൽ അവധിക്ക് പോകുന്നതിന് തൊട്ടുമുൻപാണ് മലയാളി വിജയി വിവരം അറിഞ്ഞത്. കഴിഞ്ഞ 20 വർഷമായി ദുബായിലെ ഒരു റിട്ടെയിൽ ശൃംഖലയിൽ ജോലി ചെയ്യുന്ന ബിജു തെറൂല (49) എന്ന മലയാളിയെ ആണ് ഭാഗ്യം തേടിയെത്തിയത്. 499-ാം സീരീസിലെ 0437 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

ഈ മാസം 19നായിരുന്നു ടിക്കറ്റ് വാങ്ങിയത്. 1999ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 248-ാമത്തെ ഇന്ത്യക്കാരനാണ് ബിജു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. എല്ലാവരുമായി ആലോചിച്ച് സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മലയാളിക്ക് ഭാഗ്യം ലഭിച്ചതിന്റെ സന്തോഷം ആഘോഷിക്കുമ്പോൾത്തന്നെ, 499-ാം സീരീസ് നറുക്കെടുപ്പിലെ മറ്റൊരു വിജയിയായ പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് ഗുമ്മാനെ ഇതുവരെ സംഘാടകർക്ക് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

ഇതിനോടൊപ്പം നടന്ന മറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ സോമ നാഗരാജിന് ഒരു ആഡംബര മോട്ടർ ബൈക്ക് സമ്മാനമായി ലഭിച്ചു. ഇദ്ദേഹത്തെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287182/malayali-man-received-around-eighty-million-before-going-home-for-vacation)