---
title: "കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ മുഴുവന്‍ സമയവും തുറന്നു"
english_title: "Kuwait's land border points are open 24 hours a day."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/28801/kuwaits-land-border-points-are-open-24-hours-a-day"
published_at: "2022-02-27T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b958b3d960_KUWAIT.jpg"
keywords: []
---

# കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ മുഴുവന്‍ സമയവും തുറന്നു

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ 24 മണിക്കൂറും തുറന്നു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ 24 മണിക്കൂറും തുറന്നു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്കും കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും 24 മണിക്കൂറും ഇനി അതിര്‍ത്തി കടക്കാം.

എല്ലാ യാത്രക്കാരെയും 24 മണിക്കൂറും അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

എന്നാല്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/28801/kuwaits-land-border-points-are-open-24-hours-a-day)