---
title: "സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി"
english_title: "Cybercrimes increasing action against fake accounts"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/288531/cybercrimes-increasing-action-against-fake-accounts"
published_at: "2025-05-07T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681b0efb8e45f_ffff.jpg"
keywords: []
---

# സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പ്ര​തി​ദി​നം ഏ​ക​ദേ​ശം 120 പ​രാ​തി​ക​ളാ​ണ് ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലു​ള്ള സൈ​ബ​ർ ക്രൈം ​ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പ്ര​തി​ദി​നം ഏ​ക​ദേ​ശം 120 പ​രാ​തി​ക​ളാ​ണ് ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലു​ള്ള സൈ​ബ​ർ ക്രൈം ​ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി.

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ, വ്യാ​ജ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും. ബ്ലോ​ഗ് പോ​സ്റ്റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ റീ​ട്വീ​റ്റു​ക​ൾ എ​ന്നി​വ വ​ഴി​യാ​ണ് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 80 ശ​ത​മാ​ന​ത്തോ​ളം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഇ​തു​വ​രെ ബ്ലോ​ക്ക് ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

ഈ ​അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ല​തും രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/288531/cybercrimes-increasing-action-against-fake-accounts)