---
title: "യുഎഇയില്‍ ഇന്ധനവില ഉയരും"
english_title: "Fuel prices will rise in uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/28966/fuel-prices-will-rise-in-uae"
published_at: "2022-02-28T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ccdae756d9_use fuel price.jpg"
keywords: []
---

# യുഎഇയില്‍ ഇന്ധനവില ഉയരും

> **Lead Summary:** **അബുദാബി:** യുഎഇയില്‍ മാര്‍ച്ചില്‍ ഇന്ധനവില കൂടും. യുഎഇയില്‍ ഇന്ധനവില നിര്‍ണയിക്കുന്ന കമ്മറ്റി തിങ്കളാഴ്ച പുതിയ നിരക്ക് പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് മാര്‍ച്ച് ഒന്നുമുതല്‍ 3.23 ദിര്‍ഹമായിരിക്കും നിരക്ക്.

## Article Content

**അബുദാബി:** യുഎഇയില്‍ മാര്‍ച്ചില്‍ ഇന്ധനവില കൂടും. യുഎഇയില്‍ ഇന്ധനവില നിര്‍ണയിക്കുന്ന കമ്മറ്റി തിങ്കളാഴ്ച പുതിയ നിരക്ക് പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് മാര്‍ച്ച് ഒന്നുമുതല്‍ 3.23 ദിര്‍ഹമായിരിക്കും നിരക്ക്.

കഴിഞ്ഞ മാസം ഇത് 2.94 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 3.12 ദിര്‍ഹമാകും മാര്‍ച്ച് മുതല്‍ നല്‍കേണ്ടി വരിക. ഫെബ്രവരിയില്‍ ഇത് 2.82 ദിര്‍ഹമായിരുന്നു.

ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 3.05 ദിര്‍ഹമാണ് പുതിയ നിരക്ക്. 2.75 ദിര്‍ഹം ആയിരുന്നു പഴയ നിരക്ക്. ഡീസലിന് മാര്‍ച്ച് മുതല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ്.

പഴയവില 2.88 ദിര്‍ഹം ആയിരുന്നു. അന്താരാഷ്ട്ര വിപണയിലെ എണ്ണവില അനുസരിച്ച് ഓരോ മാസവും യോഗം ചേര്‍ന്നാണ് പ്രാദേശിക വില നിശ്ചയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/28966/fuel-prices-will-rise-in-uae)