---
title: "ദുബൈയിൽ നഴ്​സുമാർക്ക്​ ഗോൾഡൻ വിസ; പ്രഖ്യാപനം നടത്തി ഷെയ്ഖ് ഹംദാൻ"
english_title: "Golden visa for nurses Dubai Sheikh Hamdan announces"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/289682/golden-visa-for-nurses-dubai-sheikh-hamdan-announces"
published_at: "2025-05-13T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6822ad5e33f20_fdg.jpg"
keywords: []
---

# ദുബൈയിൽ നഴ്​സുമാർക്ക്​ ഗോൾഡൻ വിസ; പ്രഖ്യാപനം നടത്തി ഷെയ്ഖ് ഹംദാൻ

> **Lead Summary:** **ദുബൈ: [ **നഴ്സുമാർക്ക് ​ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.15 വർഷത്തിൽ കൂടുതൽകാലം ദുബൈയിൽ സേവനം ചെയ്തവർക്കാണ് 10 വർഷത്തെ വിസക്ക് അവസരം ലഭിക്കുക.

## Article Content

**ദുബൈ: [ **നഴ്സുമാർക്ക് ​ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.15 വർഷത്തിൽ കൂടുതൽകാലം ദുബൈയിൽ സേവനം ചെയ്തവർക്കാണ് 10 വർഷത്തെ വിസക്ക് അവസരം ലഭിക്കുക.

സമൂ​ഹത്തിന് നൽകുന്ന സേവനത്തിന്റെ മൂല്യവും ആരോ​ഗ്യ മേഖലയുടെ ​ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ നഴ്സുമാരുടെ സുപ്രധാന പങ്കും പരി​ഗണിച്ചാണ് തീരുമാനം എടുത്തിട്ടുള്ളത്.

ആരോ​ഗ്യ സംരക്ഷണ സംവിധാനത്തിൽ നഴ്സിങ് ജീവനക്കാരുടെ സ്ഥാനം മുൻപന്തിയിലാണെന്നും ആരോ​ഗ്യകരമായ ഒരു സമൂഹത്തെയും മെച്ചപ്പെട്ട ജീവിത നിലവാരത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ അത്യാവശ്യ പങ്കാളികളാണാവരെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

രോഗി പരിചരണത്തിനായുള്ള അവരുടെ ദൈനംദിന സമർപ്പണത്തെയും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയെയും പ്രശംസിക്കുന്നു. ദുബൈ അവരുടെ മികവിനെ വിലമതിക്കുകയും സമർപ്പണത്തോടെ സേവിക്കുന്നവരെ ആദരിക്കുകയുമാണ്​ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മേയ് 12ന് ആചരിക്കുന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചാണ്​ പ്രഖ്യാപനം പുറത്തുവിട്ടത്​. കഴിഞ്ഞ വർഷം ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. ലോക അധ്യാപകദിനത്തിന്റെ ഭാഗമായി ശൈഖ്​ ഹംദാൻ തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നേരത്തെ സംരംഭകർ, കേഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവർക്ക്​ ഗോൾഡൻ വിസ നൽകിയിരുന്നു. നഴ്​സുമാർക്ക്​ ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം മലയാളികളടക്കം നിരവധി പ്രവാസികൾക്ക്​ ഉപകാരപ്രദമാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/289682/golden-visa-for-nurses-dubai-sheikh-hamdan-announces)