ഏ​റ്റ​വും കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണ​മു​ള്ള രാ​ജ്യം; അ​റ​ബ് ലോ​ക​ത്ത് ഒ​മാ​ൻ ന​മ്പ​ർ വ​ൺ

ഏ​റ്റ​വും കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണ​മു​ള്ള രാ​ജ്യം; അ​റ​ബ് ലോ​ക​ത്ത് ഒ​മാ​ൻ ന​മ്പ​ർ വ​ൺ
May 13, 2025 03:16 PM | By VIPIN P V

മ​സ്ക​ത്ത്: (gcc.truevisionnews.com) അ​റ​ബ് ലോ​ക​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ മ​ലി​നീ​ക​ര​ണ​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ത​ല​യെ​ടു​​പ്പോ​ടെ സു​ൽ​ത്ത​നേ​റ്റ്സ്. 2025ലെ ​ആ​ഗോ​ള പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ സൂ​ചി​ക​യി​ൽ ഒ​മാ​ൻ അ​റ​ബ് ലോ​ക​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തും ആ​ഗോ​ള​ത​ല​ത്തി​ൽ 22ാം സ്ഥാ​ന​ത്തു​മാ​ണ് ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ഉ​യ​ർ​ന്ന റാ​ങ്കി​ങ്, പ​രി​സ്ഥി​തി സൂ​ച​ക​ങ്ങ​ളി​ൽ സു​ൽ​ത്താ​നേ​റ്റി​ന്റെ സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ഹ​രി​ത ന​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​തൃ​ക​യാ​ക്കു​ക​യും ചെ​യ്യു​ന്നു. അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​ന് പു​തി​യ ച​ക്ര​വാ​ള​ങ്ങ​ൾ തു​റ​ക്കു​ക​യും സു​സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്യും, പ്ര​ത്യേ​കി​ച്ച് സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​രി​സ്ഥി​തി സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​ങ്ങ​ൾ തേ​ടു​ന്ന ആ​ഗോ​ള ക​മ്പ​നി​ക​ളി​ൽ​നി​ന്ന്.

സാ​മ്പ​ത്തി​ക​മാ​യി, റാ​ങ്കി​ങ് സു​സ്ഥി​ര​ത​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളെ​യും ക​മ്പ​നി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന​തി​നും അ​തു​വ​ഴി ഹ​രി​ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സു​ൽ​ത്താ​നേ​റ്റി​ലെ സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്റെ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കും.

പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സു​സ്ഥി​ര​ത ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ്വീ​ക​രി​ച്ച ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളു​ടെ​യും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് പ​രി​സ്ഥി​തി അ​തോ​റി​റ്റി (ഇ.​എ) വ​ക്താ​വ് മ​ർ​വ ബി​ൻ​ത് ഹ​മ​ദ് അ​ൽ മ​ഹ്‌​റൂ​ഖി​യ്യ പ​റ​ഞ്ഞു.

ദേ​ശീ​യ പാ​രി​സ്ഥി​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് തു​ട​ർ​ച്ച​യാ​യ പാ​രി​സ്ഥി​തി​ക നി​രീ​ക്ഷ​ണം ഒ​രു അ​ടി​സ്ഥാ​ന ഘ​ട​ക​മാ​ണെ​ന്ന് അ​ൽ മ​ഹ്‌​റൂ​ഖി ഊ​ന്നി​പ്പ​റ​ഞ്ഞു. വ്യാ​വ​സാ​യി​ക, നി​ർ​മാ​ണ, വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ൽ പ​രി​സ്ഥി​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി ഇ​ട​ക്കി​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു.

പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​തി​ന്റെ നി​രീ​ക്ഷ​ണ ശ്ര​മ​ങ്ങ​ളി​ൽ സ്മാ​ർ​ട്ട് സെ​ൻ​സ​റു​ക​ൾ, ഡ്രോ​ണു​ക​ൾ എ​ന്നി​വ​പോ​ലു​ള്ള ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​വ ഉ​ദ്വ​മ​നം അ​ള​ക്കു​ന്ന​തി​നും വാ​യു ഗു​ണ​നി​ല​വാ​ര ഡേ​റ്റ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

പ​രി​സ്ഥി​തി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​ന് പു​റ​മേ പി​ഴ ചു​മ​ത്തു​ക​യോ മ​ലി​നീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തു​ക​യോ ചെ​യ്യു​ന്ന​താ​ണ് ഇ.​എ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ മ​റ്റൊ​ന്നെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

country with the least pollution Oman number one Arab world

Next TV

Related Stories
മദീന മേഖലയിലെ ഈന്തപ്പഴ കൃഷി മേഖലകളിൽ ഈ സീസണിലെ ആദ്യ വിളവെടുപ്പ് ആരംഭിച്ചു

Jun 4, 2025 01:12 PM

മദീന മേഖലയിലെ ഈന്തപ്പഴ കൃഷി മേഖലകളിൽ ഈ സീസണിലെ ആദ്യ വിളവെടുപ്പ് ആരംഭിച്ചു

മദീന മേഖലയിലെ ഈന്തപ്പഴ കൃഷി ആദ്യ വിളവെടുപ്പ്...

Read More >>
അഭിമാന നേട്ടം; ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി

Jun 3, 2025 09:09 PM

അഭിമാന നേട്ടം; ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി

ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി...

Read More >>
ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

Jun 1, 2025 08:43 AM

ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ടേ​ബ്ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​ന്...

Read More >>
ഗോൾഡൻ ക്ലിക്ക്; ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​താ​യി കോഴിക്കോട് കു​റ്റ്യാ​ടി സ്വ​ദേ​ശി

May 28, 2025 04:23 PM

ഗോൾഡൻ ക്ലിക്ക്; ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​താ​യി കോഴിക്കോട് കു​റ്റ്യാ​ടി സ്വ​ദേ​ശി

ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക്ക് ഒ​ന്നാം...

Read More >>
'ന​വോ​ത്സ​വ്' ക​ലാ​മ​ത്സ​ര​ങ്ങ​ൾക്ക് കലാശക്കൊട്ട്

May 22, 2025 10:06 PM

'ന​വോ​ത്സ​വ്' ക​ലാ​മ​ത്സ​ര​ങ്ങ​ൾക്ക് കലാശക്കൊട്ട്

'ന​വോ​ത്സ​വ്' ക​ലാ​മ​ത്സ​ര​ങ്ങ​ൾക്ക് കലാശക്കൊട്ട്...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.