May 17, 2025 02:37 PM

മസ്കത്ത് : (gcc.truevisionnews.com) ബൗഷറിലെ റസ്റ്ററന്റിലെ സ്ഫോടനത്തിൽ മരിച്ചത് മലയാളികളായ തലശേരി സ്വദേശികൾ. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയ്ക്ക് പിന്നാലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു .ഇന്ന് പുലച്ചെയോടെയായിരുന്നു അപകടം.

റസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി.

മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി. വർഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ്.

gas cylinder explodes restaurant muscat malayali couple dies tragically

Next TV

Top Stories










News Roundup






https://gcc.truevisionnews.com/.