---
title: "ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ച് കുവൈത്തിലെ അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ"
english_title: "Al Ujairi Scientific Center Kuwait announces date for Eid al Adha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/290919/al-ujairi-scientific-center-kuwait-announces-date-for-eid-al-adha"
published_at: "2025-05-19T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682abdb685615_6888.jpg"
keywords: []
---

# ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ച് കുവൈത്തിലെ അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍. ഇസ്ലാമിക കലണ്ടറിലെ ദുൽഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. ഈ വർഷത്തെ അറഫാ ദിനം 2025 ജൂൺ അഞ്ച് വ്യാഴാഴ്ച ആയിരിക്കും.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍. ഇസ്ലാമിക കലണ്ടറിലെ ദുൽഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. ഈ വർഷത്തെ അറഫാ ദിനം 2025 ജൂൺ അഞ്ച് വ്യാഴാഴ്ച ആയിരിക്കും.

ചന്ദ്രൻ അസ്തമിച്ചതിന് ശേഷം പുതിയ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്ന ദിവസമായ 2025 മെയ് 27 ന്, ദുൽഖഅദ ആയിരിക്കും. കുവൈത്ത് ആകാശത്ത് 43 മിനിറ്റ് വരെ ഈ ചന്ദ്രക്കല കാണാൻ കഴിയും.

അറബ്, ഇസ്ലാമിക രാജ്യ തലസ്ഥാനങ്ങളിൽ ഇത് 40 മുതൽ 58 മിനിറ്റ് വരെ ദൃശ്യമാകും. 1446 ലെ ഈദുൽ അദ്ഹ 2025 ജൂൺ 6 ന് വെള്ളിയാഴ്ച ആയിരിക്കും എന്നും സെന്‍റര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/290919/al-ujairi-scientific-center-kuwait-announces-date-for-eid-al-adha)