റാസല്‍ഖൈമ: (gcc.truevisionnews.com) മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതില്‍ (52) റാസല്‍ഖൈമയില്‍ അന്തരിച്ചു . ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.
ദീര്‍ഘനാളായി യു.എ.ഇയിലുള്ള മജീദ് ആഭ്യന്തര മന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
നന്നംമുക്ക് കിഴക്കേതില്‍ വീട്ടില്‍ സൈദ് (മൊനുട്ടി)-ആമിനു ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ തരിയത്ത്. മക്കള്‍: അസ്ലം, ഫൈസാന്‍, അമീന്‍. സഹോദരങ്ങള്‍: റുഖിയ, ജമീല, ഷാഫി.
Heart attack Changaramkulam native passes away Ras Al Khaimah