റിയാദ് : നൂറ് ദിവസത്തിനുള്ളില്‍ പോണ് അഡിക്ഷന് (porn addiction) കുറയ്ക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ട് സൗദി അറേബ്യ (Saudi Arabia). ജിസിസിയില്‍ ഇത്തരത്തിലൊരു പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്.
പോണോഗ്രഫിയോടുള്ള (pornography) ആസക്തിയില്‍ നിന്ന് മുക്തി നേടുന്നതിനായി പ്രത്യേക സോക്കോളജിക്കല്‍ ക്ലാസുകളും മറ്റും ഉള്‍പ്പെടുന്ന ഒരു വെബ്സൈറ്റാണ് സൗദി പുറത്തിറക്കിയിരിക്കുന്നത്.
പോണ് ആസക്തി കുറയ്ക്കാനായി 10 സ്റ്റെപ്പ് പ്രോഗ്രാമും ഈ വെബ്സൈറ്റിലുണ്ടെന്ന് ഇഫാ (2019ല്‍ തുടങ്ങിയ സൈക്കോളജിക്കല്‍ കൗണ്‍സിലിങ് പ്രോഗ്രാം) മേധാവി സഊദ് അല്‍ ഹസ്സാനി പറഞ്ഞു. ചിട്ടയായ മാതൃക അടിസ്ഥാനമാക്കി, പോണ് ആസക്തിക്കുള്ള ചികിത്സയാണ് വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നത്.
കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സ്പിരിച്യുവല്‍ തെറാപ്പി, സേഫ് സപ്പോര്‍ട്ട് എന്‍വയോണ്‍മെന്റ് എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളടങ്ങുന്നതാണ് ചികിത്സ. 100 ദിവസമാണ് ഈ ചികിത്സാ പദ്ധതിക്ക് വേണ്ടി വരിക.
പോണോഗ്രഫിയുടെ ദോഷവശങ്ങള്‍, എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് നിര്‍ത്താന്‍ കഴിയാത്തത്, ഇതില്‍ നിന്ന് മുക്തി നേടാനുള്ള മാര്‍ഗങ്ങള്‍ ഇസ്ലാമിക് അനുശാസനങ്ങളെ അടിസ്ഥാനമാക്കി വിശദമാക്കുക എന്നിവയാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിന് പുറമെ സമ്മാനങ്ങള്‍, പിന്തുണയ്ക്കും സഹായത്തിനുമായി ആഴ്ചതോറുമുള്ള ഇന്ററാക്ടീവ് മീറ്റിങ്ങുകള്‍, പോണ് അഡിക്ഷനില്‍ നിന്ന് പുറത്തുവന്നവരുടെ വിജയകഥകള്‍ എന്നിവയും വെബ്സൈറ്റിലുണ്ട്.
മാനുഷിക മൂല്യങ്ങളെയും മാനസികാരോഗ്യത്തെയും ഉല്‍പ്പാദനക്ഷമതയെയും ബാധിക്കുന്ന പ്രശ്നമാണ് പോണോഗ്രഫിയെന്നും ഇത് പീഡനത്തിലേക്കും അക്രമത്തിലേക്കും നയിച്ചേക്കാമെന്നും അല്‍ ഹസ്സാനി പറഞ്ഞു.
Saudi Arabia launches new plan to reduce porne addiction