---
title: "ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ടാം തവണയും മലയാളിത്തിളക്കം"
english_title: "Malayali excitement  Dubai Duty Free Millennium Millionaire draw  second time"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/292857/malayali-excitement-dubai-duty-free-millennium-millionaire-draw-second-time"
published_at: "2025-05-28T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68374a33dccdb_Untitled-1.jpg"
keywords: []
---

# ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ടാം തവണയും മലയാളിത്തിളക്കം

> **Lead Summary:** ദുബായ് : **** മലയാളി പോൾ ജോസ് മാവേലിയെ രണ്ടാം തവണയും തേടിയെത്തിയത് ഒരു ദശലക്ഷം ദിർഹത്തിന്റെ (രണ്ട് കോടി രൂപ) ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് പോൾ ജോസിനെ ഭാഗ്യം തേടിയെത്തിയത്.

## Article Content

ദുബായ് : **** മലയാളി പോൾ ജോസ് മാവേലിയെ രണ്ടാം തവണയും തേടിയെത്തിയത് ഒരു ദശലക്ഷം ദിർഹത്തിന്റെ (രണ്ട് കോടി രൂപ) ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് പോൾ ജോസിനെ ഭാഗ്യം തേടിയെത്തിയത്.

ഒൻപത് വർഷത്തിനിടെ രണ്ടാം തവണയാണ് പോൾ ജോസ് മാവേലി നറുക്കെടുപ്പിൽ വിജയിക്കുന്നത്. 38 വർഷമായി ദുബായിൽ പ്രവാസിയായ പോൾ ജോസ് 17 സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ ഭാഗ്യടിക്കറ്റ് കരസ്ഥമാക്കിയത്.

1999 മുതൽ പോൾ ജോസ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.2016ലാണ് പോളിന് ആദ്യമായി ഒരു ദശലക്ഷം ദിർഹത്തിന്റെ സമ്മാനം ലഭിച്ചത്. ഒൻപത് പേരുമായി ചേർന്ന് എടുത്ത സീരിസ് 228ലെ ടിക്കറ്റ് നമ്പർ 0972 ആണ് അന്ന് സമ്മാനം ലഭിച്ചത്.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കപ്പെടുപ്പിൽ രണ്ടാം തവണയും വിജയം തേടിയെത്തിയതിൽ നന്ദിയുണ്ടെന്ന് പറയുന്നു രണ്ട് കുട്ടികളുടെ പിതാവായ പോൾ. യുഎഇയിലെ ഒരു നിർമാണ കമ്പനിയിലെ സെറ്റ് സൂപ്പർവൈസറാണ് പോൾ ജോസ് മാവേലി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/292857/malayali-excitement-dubai-duty-free-millennium-millionaire-draw-second-time)