---
title: "വ​യ​നാ​ട്‌ ഉ​രു​ൾ​പൊ​ട്ട​ൽ; ചൂ​ര​ൽ​മ​ല​യി​ലെ നൗ​ഫ​ലി​ന്റെ വീ​ട്‌ 12ന്‌ ​കൈ​മാ​റും"
english_title: "Wayanad landslide Naufal house  Choormalai  handed over 12"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293090/wayanad-landslide-naufal-house-choormalai-handed-over-12"
published_at: "2025-05-30T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68393bfd5ea9a_image1_copy.jpg"
keywords: []
---

# വ​യ​നാ​ട്‌ ഉ​രു​ൾ​പൊ​ട്ട​ൽ; ചൂ​ര​ൽ​മ​ല​യി​ലെ നൗ​ഫ​ലി​ന്റെ വീ​ട്‌ 12ന്‌ ​കൈ​മാ​റും

> **Lead Summary:** മ​സ്ക​ത്ത്‌:** ** മ​സ്ക​ത്ത്‌ കെ.​എം.​സി.​സി സീ​ബ് ഏ​രി​യ ക​മ്മി​റ്റി​യും കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ചൂ​ര​ൽ​മ​ല​യി​ലെ നൗ​ഫ​ലി​ന് നി​ർ​മ്മി​ച്ച് ന​ൽ​കി​യ വീ​ട്‌ ജൂ​ൺ 12ന്‌ ​കൈ​മാ​റു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

## Article Content

മ​സ്ക​ത്ത്‌:** ** മ​സ്ക​ത്ത്‌ കെ.​എം.​സി.​സി സീ​ബ് ഏ​രി​യ ക​മ്മി​റ്റി​യും കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ചൂ​ര​ൽ​മ​ല​യി​ലെ നൗ​ഫ​ലി​ന് നി​ർ​മ്മി​ച്ച് ന​ൽ​കി​യ വീ​ട്‌ ജൂ​ൺ 12ന്‌ ​കൈ​മാ​റു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഒ​മാ​നി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന നൗ​ഫ​ലി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​രാ​ൾ പോ​ലും അ​വ​ശേ​ഷി​ക്കാ​തെ ദു​ര​ന്ത​ത്തി​നി​രാ​യ വാ​ർ​ത്ത വ​യ​നാ​ട്‌ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ നോ​വു​ന്ന ഓ​ർ​മ​യാ​യി​രു​ന്നു. മു​സ്‍ലിം ലീ​ഗ്‌ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും പാ​ണ​ക്കാ​ട്‌ സ​യ്യി​ദ്‌ സാ​ദി​ഖ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം പാ​ർ​ട്ടി​യു​ടെ ബ​ഹു​മു​ഖ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന്‌‌ മു​മ്പു ത​ന്നെ നൗ​ഫ​ലി​ന്റെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ദു​ര​ന്തം തി​രി​ച്ച​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ മ​സ്ക​ത്ത്‌ കെ.​എം.​സി.​സി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സീ​ബ്‌ ഏ​രി​യ കെ.​എം.​സി.​സി​യു​ടെ​യും മ​സ്ക​ത്ത്‌ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​സൈ​ബ എം.​ആ.​എ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗം കേ​ന്ദ്ര ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ റ​ഹീ​സ്‌ അ​ഹ​മ്മ​ദ്‌ ഉദ്ഘാ​ട​നം ചെ​യ്തു.

അ​ബൂ​ബ​ക്ക​ർ പ​റ​മ്പ​ത്ത്‌ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന്‌ നേ​തൃ​ത്വം വ​ഹി​ച്ച സീ​നി​യ​ർ നേ​താ​വ്‌ എം.​ടി അ​ബൂ​ബ​ക്ക​റി​നെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ കു​ടു​ക്കി​ൽ സ്വാ​ഗ​ത​വും താ​ജു​ദ്ദീ​ൻ ധ​ർ​മ്മ​ടം ന​ന്ദി​യും പ​റ​ഞ്ഞു. കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ​യും, വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​യു​ടെ​യും നേ​താ​ക്ക​ൾ സം​സാ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293090/wayanad-landslide-naufal-house-choormalai-handed-over-12)