വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ചത് പത്ത് കി​ലോ ക​ഞ്ചാവ്; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ചത് പത്ത് കി​ലോ ക​ഞ്ചാവ്; മൂ​ന്നു​പേ​ർ പി​ടി​യി​ൽ
May 30, 2025 12:48 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 10 കി​ലോ ക​ഞ്ചാ​വു​മാ​യി ഏ​ഷ്യ​ക്കാ​രാ​യ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ലെ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ഡ​യ​റ​ക്ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ക​സ്റ്റം​സ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​യ​ർ പോ​ർ​ട്ട് അ​ഫ​യേ​ഴ്‌​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ശ​യം തോ​ന്നി​യ​തി​നെ​തു​ട​ർ​ന്ന് മൂ​ന്നു​പേ​രെ​യും ര​ഹ​സ്യ​മു​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 10 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കേ​സ് മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റി.

കൂ​ടാ​തെ രാ​ജ്യ​ത്തി​ന​ക​ത്ത് ന​ട​ത്തി​യ മ​റ്റ് പ​രി​ശോ​ധ​ന​ക​ളി​ൽ ഹെ​റോ​യി​ൻ കൈ​വ​ശം വെ​ച്ച​ത​ക്കം നി​ര​വ​ധി കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ ആ​കെ പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ളു​ടെ മൂ​ല്യം 185,500 ബ​ഹ്റൈ​ൻ ദീ​നാ​ർ ആ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യെ​ന്നും ആ​ന്റി-​നാ​ർ​കോ​ട്ടി​ക്സ് ഡ​യ​റ​ക്ട​റേ​റ്റ് സ്ഥി​രീ​ക​രി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, ക​ട​ത്ത് എ​ന്നി​വ ആ​രു​ടെ​യെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ [email protected] എ​ന്ന മെ​യി​ലി​ലോ, 966, 999 എ​ന്നീ ഹോ​ട്ട് ലൈ​ൻ ന​മ്പ​റു​ക​ളി​ലോ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കാ​വു​ന്ന​താ​ണ്.

Three arrested for trying smuggle ten kilo cannabis through airport

Next TV

Related Stories
രാജ്യം ചുട്ടുപൊള്ളുന്നു; ചൂ​ട്​ വീ​ണ്ടും 50 ഡി​ഗ്രി​യി​ൽ, പൊ​ടി​ക്കാ​റ്റ്​ പ്ര​തീ​ക്ഷി​ക്കാം

May 31, 2025 08:14 AM

രാജ്യം ചുട്ടുപൊള്ളുന്നു; ചൂ​ട്​ വീ​ണ്ടും 50 ഡി​ഗ്രി​യി​ൽ, പൊ​ടി​ക്കാ​റ്റ്​ പ്ര​തീ​ക്ഷി​ക്കാം

ഒ​രി​ട​വേ​ള​ക്കു​​ ശേ​ഷം വീ​ണ്ടും രാ​ജ്യ​ത്ത്​ 50 ഡി​ഗ്രി ചൂ​ട്​...

Read More >>
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

May 31, 2025 07:43 AM

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ...

Read More >>
Top Stories