---
title: "ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു"
english_title: "Eid al-Adha Ajman and Ras al-Khaimah declare public sector holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293202/eid-al-adha-ajman-and-ras-al-khaimah-declare-public-sector-holiday"
published_at: "2025-05-30T17:14:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68399a54ecd51_8885.jpg"
keywords: []
---

# ബലിപെരുന്നാൾ: അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു

> **Lead Summary:** **അജ്മാൻ (റാസൽഖൈമ) : [ **അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ നാല് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 8 വരെയാണ് അവധി. ജൂൺ 5-ന് അറഫദിനത്തിൽ ആരംഭിക്കുന്ന അവധി 8 വരെ തുടരും. ബന്ധപ്പെട്ട എമിറേറ്റുകളുടെ മനുഷ്യ വിഭവശേഷി വകുപ്പുകൾ ആണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**അജ്മാൻ (റാസൽഖൈമ) : [ **അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ നാല് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 8 വരെയാണ് അവധി. ജൂൺ 5-ന് അറഫദിനത്തിൽ ആരംഭിക്കുന്ന അവധി 8 വരെ തുടരും. ബന്ധപ്പെട്ട എമിറേറ്റുകളുടെ മനുഷ്യ വിഭവശേഷി വകുപ്പുകൾ ആണ് ഇക്കാര്യം അറിയിച്ചത്.

ദുബായ്, ഷാർജ സർക്കാരും ഇതേ രീതിയിലുള്ള അവധി പ്രഖ്യാപനം നേരത്തെ നടത്തിയിട്ടുണ്ട്. ഔദ്യോഗിക സേവനങ്ങൾ ജൂൺ 9 ന് പുനരാരംഭിക്കും. അതേസമയം, ഫെഡറൽ അതിറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്സസും യുഎഇ സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293202/eid-al-adha-ajman-and-ras-al-khaimah-declare-public-sector-holiday)