---
title: "യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു"
english_title: "Fuel prices announced for June UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293438/fuel-prices-announced-for-june-uae"
published_at: "2025-05-31T20:47:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b1ddb29131_777.jpg"
keywords: []
---

# യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

> **Lead Summary:** **അബുദാബി : [** യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. തുടർച്ചയായി കഴിഞ്ഞ രണ്ട് മാസം കുറവ് രേഖപ്പെടുത്തിയപ്പോൾ ഇപ്രാവശ്യം പെട്രോൾ വിലയിൽ ഏറ്റക്കുറവില്ല. എന്നാൽ ഡീസൽ വിലയിൽ 7 ഫിൽസ് കുറവ് രേഖപ്പെടുത്തി.

## Article Content

**അബുദാബി : [** യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. തുടർച്ചയായി കഴിഞ്ഞ രണ്ട് മാസം കുറവ് രേഖപ്പെടുത്തിയപ്പോൾ ഇപ്രാവശ്യം പെട്രോൾ വിലയിൽ ഏറ്റക്കുറവില്ല. എന്നാൽ ഡീസൽ വിലയിൽ 7 ഫിൽസ് കുറവ് രേഖപ്പെടുത്തി.

പെട്രോൾ സൂപ്പർ 98ന് ലിറ്ററിന് 2.58 ദിർഹമാണ് നാളെ (ജൂൺ1) മുതൽ നൽകേണ്ടി വരിക. ഈ മാസം(മേയ്)വും ഇതേ വിലയാണ്. അതുപോലെ സ്പെഷൽ 95ന് ലിറ്ററിന് 2.47 ദിർഹം, ഇ-പ്ലസ് 91ന് ലിറ്ററിന് 2.39 ദിർഹം എന്നിങ്ങന. ഈ മാസവും ഇത് തന്നെയായിരുന്നു വില.

എന്നാൽ ഡീസലിന് 7 ഫിൽസ് കുറഞ്ഞു. ഈ മാസം ലിറ്ററിന് 2.52 ദിർഹമായിരുന്നത് അടുത്തമാസം 2.45 ദിർഹം നൽകിയാൽ മതി. ആഗോള ഇന്ധനവിലയ്ക്കനുസരിച്ചാണ് യുഎഇ അധികൃതർ ഓരോ മാസവും അവസാനം അടുത്തമാസത്തെ ഇന്ധന വില തീരുമാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293438/fuel-prices-announced-for-june-uae)