ഷാർജ: (gcc.truevisionnews.com) യു.എ.ഇയിലെ സ്കൂളുകൾക്ക് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ സംഘടിപ്പിച്ച ടേബ്ൾ ടെന്നിസ് ടൂർണമെന്റിന് വിജയകരമായ സമാപനം. അഞ്ച് വിഭാഗങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഹൈസ്കൂൾ ദുബൈ, ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജ എന്നിവർ ഓവറോൾ ജേതാക്കളായി.
യു.എ.ഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽനിന്നുള്ള പതിനെട്ടോളം സ്കൂളുകളാണ് അഞ്ച് വിഭാഗങ്ങളിലായ് നടന്ന ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്. അണ്ടർ 10 വിഭാഗത്തിൽ ഇന്ത്യൻ എക്സലൻറ് സ്കൂൾ ഷാർജ ഒന്നാം സ്ഥാനവും ഡി.പി.എസ് ദുബൈ രണ്ടാം സ്ഥാനവും നേടി. അണ്ടർ 12, 14 , കാറ്റഗറികളിൽ ഇന്ത്യൻ ഹൈസ്കൂൾ ദുബൈ, ഒന്നാം സ്ഥാനവും ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഷാർജ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അണ്ടർ 17, 19 വിഭാഗങ്ങളിൽ ഡി.പി.എസ് ഷാർജ ഒന്നും ഡി.പി.എസ് ദുബൈ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി വിതരണം ചെയ്തു. ചെയമാൻ സ് ട്രോഫി ചാമ്പ്യൻഷിപ്പിൽ പങ്കാളികളായ മുഴുവൻ വിദ്യാർഥികളെയും പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസിഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹീം, അസി. ഡയറക്ടർ സഫാ ആസാദ് തുടങ്ങിയവർ അഭിനന്ദിച്ചു. ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ കായിക വിഭാഗം മേധാവി പ്രേംദാസിന്റെ നേതൃത്വത്തിലുള്ള പി.ഇ ഡിപ്പാർട്മെന്റാണ് ടേബ്ൾ ടെന്നിസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്.
Chairman Trophy Table Tennis Championship organized India International School Sharjah conclude