---
title: "എളുപ്പമായല്ലോ...; യുഎഇയിൽ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ വ്യാപകമാക്കുന്നു"
english_title: " Electric vehicle charging pointsbeing expanded UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293545/electric-vehicle-charging-pointsbeing-expanded-uae"
published_at: "2025-06-01T12:48:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bfeeaa4132_ert.jpg"
keywords: []
---

# എളുപ്പമായല്ലോ...; യുഎഇയിൽ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ വ്യാപകമാക്കുന്നു

> **Lead Summary:** **ദുബായ്: [ **യുഎഇയിൽ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ വ്യാപകമാക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ചാർജ് ചെയ്യാൻ കഴിയുന്ന അതിവേഗ ചാർജിങ് സ്റ്റേഷനുകളാണു സ്ഥാപിക്കുക. വർഷാവസാനത്തോടെ വിവിധ എമിറേറ്റുകളിൽ 500 പുതിയ ഇവി സ്റ്റേഷനുകൾ കൂടി നിലവിൽ വരും. 2050നകം 50 ശതമാനം കാറുകളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണിത്. ‌

## Article Content

**ദുബായ്: [ **യുഎഇയിൽ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ വ്യാപകമാക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ചാർജ് ചെയ്യാൻ കഴിയുന്ന അതിവേഗ ചാർജിങ് സ്റ്റേഷനുകളാണു സ്ഥാപിക്കുക. വർഷാവസാനത്തോടെ വിവിധ എമിറേറ്റുകളിൽ 500 പുതിയ ഇവി സ്റ്റേഷനുകൾ കൂടി നിലവിൽ വരും. 2050നകം 50 ശതമാനം കാറുകളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണിത്. ‌

നഗരങ്ങൾക്കുള്ളിലും അതിവേഗ പാതകൾക്ക് അനുബന്ധമായും സ്റ്റേഷനുകളുണ്ടാകും. ഭാവിയിൽ 600 കിലോവാട്സ് ശേഷിയുള്ള സ്റ്റേഷനുകൾ നിർമിക്കാനും പദ്ധതിയുണ്ട്. ഇത്തരം സൂപ്പർ ചാർജറുകൾ വഴി 10 മിനിറ്റുകൊണ്ട് ചാർജിങ് പൂർത്തിയാക്കും.

ജല, വൈദ്യുതി വകുപ്പിനു (ദീവ) കീഴിൽ ദുബായിൽ മാത്രം 740 ചാർജിങ് സ്റ്റേഷനുകൾ നിലവിലുണ്ട്. വർഷാവസാനത്തോടെ ഇത് 1000 ആക്കും. പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. യുഎഇയിലെ വാഹന ഏജൻസികളായ അൽനബൂദ, അൽഹബ്തൂർ എന്നിവയും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293545/electric-vehicle-charging-pointsbeing-expanded-uae)