---
title: "കുവൈത്തില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം"
english_title: "Doctor attacked in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/29355/doctor-attacked-in-kuwait"
published_at: "2022-03-02T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f3a1e35077_DOCTER.jpg"
keywords: []
---

# കുവൈത്തില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം . സന്ദര്‍ശകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് പരിക്കേറ്റു. തലയോട്ടിക്ക് പൊട്ടലേറ്റു. മസ്തിഷ്‌ക രക്തസ്രാവവും ഉണ്ടായി. ഇതേ തുടര്‍ന്ന് ഡോക്ടറെ സബാഹ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം . സന്ദര്‍ശകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് പരിക്കേറ്റു. തലയോട്ടിക്ക് പൊട്ടലേറ്റു. മസ്തിഷ്‌ക രക്തസ്രാവവും ഉണ്ടായി. ഇതേ തുടര്‍ന്ന് ഡോക്ടറെ സബാഹ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഫൈലക ദ്വീപിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നി.

തുടര്‍ന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നത്. എന്നാല്‍ ഇവിടെ വെച്ച് ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടറെ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ രിദ, സബാഹ് സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ സഹ്ലി എന്നിവര്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/29355/doctor-attacked-in-kuwait)