---
title: "കഠിനമായ ചൂട്; ഒമാനില്‍ ഉച്ചവിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍"
english_title: "Severe heat Afternoon curfew effect Oman from today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293615/Severe-heat-Afternoon-curfew-effect-Oman-from-today"
published_at: "2025-06-01T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c658b06b7c_fhfg.jpg"
keywords: []
---

# കഠിനമായ ചൂട്; ഒമാനില്‍ ഉച്ചവിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

> **Lead Summary:** **[ **ഒമാനില്‍ ഉച്ചവിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പുറംജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 3.30വരെയുള്ള സമയങ്ങളില്‍ വിശ്രമം നല്‍കണം. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഒമാന്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം ഉയര്‍ന്ന ചൂടില്‍ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കുവാന്‍ വേണ്ടിയുള്ളതാണ്.

## Article Content

**[ **ഒമാനില്‍ ഉച്ചവിശ്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പുറംജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 3.30വരെയുള്ള സമയങ്ങളില്‍ വിശ്രമം നല്‍കണം. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഒമാന്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം ഉയര്‍ന്ന ചൂടില്‍ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കുവാന്‍ വേണ്ടിയുള്ളതാണ്.

ഉച്ച വിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കാമ്പയിനുകള്‍ നടപ്പാക്കിയിരുന്നു. തൊഴിലാളികളുടെ ആരോഗ്യ-തൊഴില്‍ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതര്‍ മധ്യാഹ്ന അവധി നല്‍കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് ശിക്ഷ. ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 118 ലെ വ്യവസ്ഥകള്‍ അനുസരിച്ച് മന്ത്രാലയം നിയമ നടപടികള്‍ സ്വീകരിക്കും.നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും.

നിയമലംഘനം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറും.നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോണ്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകള്‍ വഴിയോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293615/Severe-heat-Afternoon-curfew-effect-Oman-from-today)