---
title: "കുവൈത്തിൽ അപ്പാർട്മെന്റിൽ തീപിടിത്തം; മരണം ആറായി, കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് പരിക്ക്"
english_title: "Apartment fire Kuwait Death toll rises six  "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293711/apartment-fire-kuwait-death-toll-rises-six"
published_at: "2025-06-02T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d43c28c3fe_serter.jpg"
keywords: []
---

# കുവൈത്തിൽ അപ്പാർട്മെന്റിൽ തീപിടിത്തം; മരണം ആറായി, കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി : [** കുവൈത്തിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ആറ് സുഡാൻ പൗരന്മാർ മരിച്ചു. 19 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം.

## Article Content

**കുവൈത്ത് സിറ്റി : [** കുവൈത്തിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ആറ് സുഡാൻ പൗരന്മാർ മരിച്ചു. 19 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം.

വിദേശികൾ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇന്ത്യക്കാർ ഇല്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വർഷം ഏപ്രിലിൽ മംഗഫിലുണ്ടായ അഗ്നിബാധയിൽ 24 മലയാളികൾ ഉൾപ്പെടെ 46 പേരാണ് മരിച്ചത്. ഇതേ തുടർന്ന് താമസ കെട്ടിടങ്ങളിൽ പരിശോധന ഊർജിതമാക്കുന്നതിനിടെയാണ് വീണ്ടും ദുരന്തം.

ഇതേസമയം നിയമം ലംഘിച്ച് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ താമസിച്ചതാണ് ദുരന്തത്തിലേക്കു നയിച്ചതെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ യഥാർഥ കാരണം അറിയാനാകു എന്നും കുവൈത്ത് അഗ്നിശമന സേനയിലെ പബ്ലിക് റിലേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗാരിബ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293711/apartment-fire-kuwait-death-toll-rises-six)