---
title: "യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു"
english_title: "Eid prayer times  various emirates UAE announced."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293728/eid-prayer-times-various-emirates-uae-announced"
published_at: "2025-06-02T12:45:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d4fb50d85d_uae.jpg"
keywords: []
---

# യുഎഇയിൽ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു

> **Lead Summary:** **അബുദാബി: ** യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ജൂൺ ആറിനാണ് ബലിപെരുന്നാള്‍. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്‍റര്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഹിജ്രി കലണ്ടര്‍ പ്രകാരം കണക്കുകൂട്ടിയ സമയമാണിത്. സൂര്യോദയത്തിന് 20 മിനിറ്റ് ശേഷമാണ് സാധാരണയായി ഈദ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.

## Article Content

**അബുദാബി: ** യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ചു. ജൂൺ ആറിനാണ് ബലിപെരുന്നാള്‍. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്‍റര്‍ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഹിജ്രി കലണ്ടര്‍ പ്രകാരം കണക്കുകൂട്ടിയ സമയമാണിത്. സൂര്യോദയത്തിന് 20 മിനിറ്റ് ശേഷമാണ് സാധാരണയായി ഈദ് പ്രാര്‍ത്ഥനകള്‍ നടത്തുന്നത്.

പെരുന്നാള്‍ നമസ്കാര സമയം (രാവിലെ)

***അബുദാബി - 5.50***

***ദുബൈ- 5.45***

***ഷാര്‍ജ- 5.44***

***അജ്മാന്‍- 5.44***

***ഉമ്മുല്‍ഖുവൈൻ- 5.43***

***റാസൽഖൈമ- 5.41***

***ഫുജൈറ- 5. 41***

യുഎഇയിൽ പൊതു, സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി. മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293728/eid-prayer-times-various-emirates-uae-announced)