---
title: "ചൂട് കനക്കുന്നു; ജിദ്ദയിലെ ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ ഓൺലൈനിലേക്ക്"
english_title: "classes Indian School Jeddah moving online"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293817/classes-indian-school-jeddah-moving-online"
published_at: "2025-06-02T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dc8f030778_online_class.jpg"
keywords: []
---

# ചൂട് കനക്കുന്നു; ജിദ്ദയിലെ ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ ഓൺലൈനിലേക്ക്

> **Lead Summary:** **ജിദ്ദ: **വേനൽചൂട് കനത്തതോടെ ജിദ്ദയിലെ ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ ഓൺലൈനിലേക്ക്. ഈദ് അവധിക്കു ശേഷം തീരുമാനം നടപ്പിലാക്കും. ശരാശരി 40 ഡിഗ്രിയിലേറെ ചൂടാണ് ഇപ്പോൾ തന്നെയുള്ളത്. വരും ദിവസങ്ങളിലും ചൂട് അസഹനീയമാവുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ മുൻ നിർത്തിയാണ് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.

## Article Content

**ജിദ്ദ: **വേനൽചൂട് കനത്തതോടെ ജിദ്ദയിലെ ഇന്ത്യൻ സ്കൂളിൽ ക്ലാസുകൾ ഓൺലൈനിലേക്ക്. ഈദ് അവധിക്കു ശേഷം തീരുമാനം നടപ്പിലാക്കും. ശരാശരി 40 ഡിഗ്രിയിലേറെ ചൂടാണ് ഇപ്പോൾ തന്നെയുള്ളത്. വരും ദിവസങ്ങളിലും ചൂട് അസഹനീയമാവുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ മുൻ നിർത്തിയാണ് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനുള്ള തീരുമാനം കൈക്കൊള്ളുന്നത്.

ചൂട് കാലമായതിനാൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നതായുള്ള അറിയിപ്പും സ്കൂൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. കെജി മുതൽ 8 വരെയുള്ള ക്ലാസുകളാണ് ഓൺലൈനിലേക്ക് പഠനം മാറ്റുന്നത്. എന്നാൽ 9 മുതൽ 12 വരെ ക്ലാസുകൾ പതിവ് പോലെ സ്കൂളിൽ തന്നെ തുടരും.

വേനൽ ചൂടിൽ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികളെ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗ നിർദ്ദേശങ്ങൾ കാലേക്കൂട്ടി തന്നെ പുറത്തിറക്കിയിരുന്നു. ജൂൺ 1 മുതൽ 14 വരെ സ്കൂളുകൾ ഈദ് അവധി നൽകിയിട്ടുള്ളതിനാൽ ജൂൺ 15 മുതൽ വിജ്ഞാപനം നടപ്പിലാക്കും. സൗദിയിൽ മധ്യവേനൽ സ്കൂൾ അവധി ജൂലൈ മാസത്തിൽ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293817/classes-indian-school-jeddah-moving-online)