---
title: "ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം"
english_title: "Eid al Adha Banks Qatar closed for five days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293900/eid-al-adha-banks-qatar-closed-for-five-days"
published_at: "2025-06-03T10:35:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e82cca88ab_sdf.jpg"
keywords: []
---

# ബലിപെരുന്നാൾ; ഖത്തറിൽ ബാങ്കുകൾക്ക് അവധി അഞ്ച് ദിവസം

> **Lead Summary:** **ദോഹ: [ ** ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജൂൺ 5 മുതൽ 9 വരെ ബലിപെരുന്നാൾ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. 5 ദിവസമാണ് ഇത്തവണ ബാങ്കുകൾക്ക് അവധി. ജൂൺ 10 മുതൽ പ്രവർത്തനം പുനരാരംഭിക്കും.

## Article Content

**ദോഹ: [ ** ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ജൂൺ 5 മുതൽ 9 വരെ ബലിപെരുന്നാൾ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക്. 5 ദിവസമാണ് ഇത്തവണ ബാങ്കുകൾക്ക് അവധി. ജൂൺ 10 മുതൽ പ്രവർത്തനം പുനരാരംഭിക്കും.

രാജ്യത്തെ സർ‌ക്കാർ മേഖലയ്ക്ക് കഴിഞ്ഞ ദിവസമാണ് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചത്. ജൂൺ 5 മുതൽ 9 വരെയാണ് മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയ്ക്കും അവധി. ജൂൺ 10 മുതൽ ഓഫിസുകൾ സാധാരണ പോലെ പ്രവർത്തിക്കും. സ്വകാര്യ മേഖലയ്ക്ക് സാധാരണ 3 ദിവസമാണ് അവധി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293900/eid-al-adha-banks-qatar-closed-for-five-days)