---
title: "കുവൈത്തിൽ ഈദ് നമസ്കാരം വെള്ളിയാഴ്ച പുലർച്ചെ 5:03ന്"
english_title: "Eid prayers  Kuwait at 5:03 am Friday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293964/eid-prayers-kuwait-at-503-am-friday"
published_at: "2025-06-03T14:21:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eb7d114564_etert.jpg"
keywords: []
---

# കുവൈത്തിൽ ഈദ് നമസ്കാരം വെള്ളിയാഴ്ച പുലർച്ചെ 5:03ന്

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തിൽ 57 പ്രാർത്ഥനാ കേന്ദ്രങ്ങളിലും പള്ളികളിലും വെള്ളിയാഴ്ച പുലർച്ചെ 5:03 ന് ബലിപെരുന്നാൾ നമസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് നമസ്കാരം നടക്കുന്ന പള്ളികൾക്ക് പുറമേ രാജ്യത്തുടനീളമുള്ള പ്രാർത്ഥനാ ഹാളുകളിലും മൈതാനങ്ങളിലും ഈദ് ഗാഹുകളിലുമായി 57 ഇടങ്ങളിൽ ഈദ് നമസ്കാരം നടക്കുമെന്ന് മസ്ജിദ് കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ-ഒതൈബി അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തിൽ 57 പ്രാർത്ഥനാ കേന്ദ്രങ്ങളിലും പള്ളികളിലും വെള്ളിയാഴ്ച പുലർച്ചെ 5:03 ന് ബലിപെരുന്നാൾ നമസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഈദ് നമസ്കാരം നടക്കുന്ന പള്ളികൾക്ക് പുറമേ രാജ്യത്തുടനീളമുള്ള പ്രാർത്ഥനാ ഹാളുകളിലും മൈതാനങ്ങളിലും ഈദ് ഗാഹുകളിലുമായി 57 ഇടങ്ങളിൽ ഈദ് നമസ്കാരം നടക്കുമെന്ന് മസ്ജിദ് കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ-ഒതൈബി അറിയിച്ചു.

ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈത്തിൽ ജൂൺ 5, 6, 7, 8 തീയതികൾ ഔദ്യോഗിക അവധി ദിവസമായും ജൂൺ 9 വിശ്രമ ദിനമായും ആണ് അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രവൃത്തി ദിവസം ജൂൺ 10ന് ആരംഭിക്കുമെന്നും സിവിൽ സർവീസ് ബ്യൂറോ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293964/eid-prayers-kuwait-at-503-am-friday)