---
title: "ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ"
english_title: "Money stolen from car after owner was distracted two arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293967/money-stolen-from-car-after-owner-was-distracted-two-arrested"
published_at: "2025-06-03T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683eb8ca664e7_yrtyrty.jpg"
keywords: []
---

# ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ​നി​ന്ന് വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം അ​റ​സ്റ്റി​ൽ. സം​ഘം കാ​റി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യം പ്ര​ച​രി​ച്ച​തി​ന് പി​റ​കെ​യാ​ണ് അ​റ​സ്റ്റ്. ബാ​ങ്കി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ആ​ളെ കാ​റി​ന്റെ ട​യ​റി​ന് കു​ഴ​പ്പും ചൂ​ണ്ടി​കാ​ട്ടി സം​ഘ​ത്തി​ലൊ​രാ​ൾ പി​ൻ​ഭാ​ഗ​ത്തേ​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** ഉ​ട​മ​യു​ടെ ശ്ര​ദ്ധ​തെ​റ്റി​ച്ച് കാ​റി​ൽ​നി​ന്ന് വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം അ​റ​സ്റ്റി​ൽ. സം​ഘം കാ​റി​ൽ​നി​ന്ന് പ​ണം മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യം പ്ര​ച​രി​ച്ച​തി​ന് പി​റ​കെ​യാ​ണ് അ​റ​സ്റ്റ്. ബാ​ങ്കി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ആ​ളെ കാ​റി​ന്റെ ട​യ​റി​ന് കു​ഴ​പ്പും ചൂ​ണ്ടി​കാ​ട്ടി സം​ഘ​ത്തി​ലൊ​രാ​ൾ പി​ൻ​ഭാ​ഗ​ത്തേ​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹം ട​യ​റി​ന​ടു​ത്ത് എ​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നെ മ​റ്റൊ​രാ​ൾ മു​ൻ​​ഡോ​ർ തു​റ​ന്ന് പ​ണ​മ​ട​ങ്ങി​യ പേ​ഴ്സു​മാ​യി മു​ങ്ങി. തൊ​ട്ടു​ട​നെ ട​യ​റി​ന് പ്ര​ശ്ന​മി​ല്ലെ​ന്ന് പ​റ​ഞ്ഞു ര​ണ്ടാ​മ​നും ര​ക്ഷ​പ്പെ​ട്ടു. പ​ണം മോ​ഷ്ടി​ക്കു​ന്ന​ത് ഇ​തി​നി​ടെ മ​റ്റൊ​രാ​ൾ ക​ണ്ടെ​ങ്കി​ലും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. 1700 ദീ​നാ​ർ കാ​റു​ട​മ​ക്ക് ന​ഷ്ട​പ്പെ​ട്ടു.

ബാ​ങ്കി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ​കാ​റു​ട​മ​യെ നീ​രീ​ക്ഷി​ച്ചാ​ണ് സം​ഘം ത​ട്ടി​പ്പ് പ​ദ്ധ​തി​യി​ട്ട​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വം ഈ ​ദൃ​ശ്യ​ങ്ങ​ൾ തൊ​ട്ട​ടു​ത്ത സി.​സി.​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​ത് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് അ​ൽ ന​ഖ്‌​റ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ ഇ​രു​വ​രും ഇത്യോ​പ്യ​ൻ പ്ര​വാ​സി​ക​ളാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293967/money-stolen-from-car-after-owner-was-distracted-two-arrested)