---
title: "കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Kannur native dies heart attack Yambu"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293979/kannur-native-dies-heart-attack-yambu"
published_at: "2025-06-03T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ec0f19c8fe_fgfg.jpg"
keywords: []
---

# കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **യാംബു: [ ** കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കൽ മുഹമ്മദ് റഫീഖ് ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

**യാംബു: [ ** കണ്ണൂർ സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി പള്ളിക്കൽ മുഹമ്മദ് റഫീഖ് ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് അന്ത്യം. ഒന്നര പതിറ്റാണ്ടിലേറെ യാംബുവിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ജീവനക്കാനായിരുന്നു. ഭാര്യ: ആരിഫ. ഏക മകൾ അഫീഫ ബിരുദ വിദ്യാർഥിനിയാണ്. പിതാവ്: പള്ളിക്കൽ ഹുസൈൻ. മാതാവ്: ബീവി. സഹോദരങ്ങൾ: മുസ്തഫ, അബ്​ദുൽ ലത്തീഫ്, ബഷീർ, റാബിയ, റുഖിയ, ഹാജറ. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ ഹോളിഡേ ഇൻ കമ്പനി അധികൃതരും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293979/kannur-native-dies-heart-attack-yambu)