---
title: "അഭിമാന നേട്ടം; ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി "
english_title: "Malayali student Oman youngest FIDE rated chess player"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294052/malayali-student-oman-youngest-fide-rated-chess-player"
published_at: "2025-06-03T21:09:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f17511df7c_malayiali_student.jpg"
keywords: []
---

# അഭിമാന നേട്ടം; ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി 

> **Lead Summary:** മസ്‌കത്ത്: ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തര ഫിഡെ റേറ്റഡ് ചെസ് കളിക്കാരനായി ബൗഷർ ഇന്ത്യൻ സ്കൂൾ വിദ്യാർഥി അഭിമാന നേട്ടം കൈവരിച്ചു. ഒന്നാം ക്ലാസ് വിദ്യാർഥി ആറ് വയസ്സുകാരൻ മുഹമ്മദ് സലാഹ് ഫാഖിഹ് ആണ് ഈ നേട്ടം കൈവരിച്ചത്.

## Article Content

മസ്‌കത്ത്: ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തര ഫിഡെ റേറ്റഡ് ചെസ് കളിക്കാരനായി ബൗഷർ ഇന്ത്യൻ സ്കൂൾ വിദ്യാർഥി അഭിമാന നേട്ടം കൈവരിച്ചു. ഒന്നാം ക്ലാസ് വിദ്യാർഥി ആറ് വയസ്സുകാരൻ മുഹമ്മദ് സലാഹ് ഫാഖിഹ് ആണ് ഈ നേട്ടം കൈവരിച്ചത്.

ഈ മാസം ഒന്നിന് പുറത്തുവന്ന ഏറ്റവും പുതിയ രാജ്യാന്തര ഫിഡെ റേറ്റിങ് ലിസ്റ്റിൽ, ക്ലാസിക് സ്റ്റാൻഡേർഡ് കാറ്റഗറിയിലും റാപ്പിഡ് കാറ്റഗറിയിലും റേറ്റിങ് കരസ്ഥമാക്കിയാണ് സലാഹ് ഫാഖിഹ് അഭിമാന താരമായത്.

സഹോദരൻ ഫർഹാനും, സഹോദരി മർവയും ചെസിൽ ഒട്ടറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ളവരാണ്. തൃശൂർ, പാവറട്ടിക്കടുത്തുള്ള വെന്മേനാട് ചക്കനാത്ത് ഹൗസിൽ - ഫാഖിഹ് ഷഹീന ദമ്പതികളുടെ ഇളയ മകനാണ് മുഹമ്മദ് സലാഹ് ഫാഖിഹ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294052/malayali-student-oman-youngest-fide-rated-chess-player)