---
title: "കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു"
english_title: "Kannur native dies  car accident Fujairah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294175/kannur-native-dies-car-accident-fujairah"
published_at: "2025-06-04T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ff7b7ae95b_serte.jpg"
keywords: []
---

# കണ്ണൂര്‍ സ്വദേശി ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **ഫുജൈറ: [ ** കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന സമയം റോഡ്‌ മുറിച്ചു കടക്കവേ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം.

## Article Content

**ഫുജൈറ: [ ** കണ്ണൂര്‍ അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ ഫുജൈറയില്‍ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന സമയം റോഡ്‌ മുറിച്ചു കടക്കവേ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം.

മുരളി നമ്പ്യാര്‍ അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും അറിയിച്ചു. ഭാര്യ: ശ്രീകല മുരളി. മക്കള്‍: ഗൗതം മുരളി, ജിതിന്‍ മുരളി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294175/kannur-native-dies-car-accident-fujairah)