---
title: "ഒമാനില്‍ ഈദ് അവധി ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത"
english_title: "Isolated rain Oman during Eid holidays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294233/isolated-rain-oman-during-eid-holidays-new"
published_at: "2025-06-04T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684028432e4d8_rain.jpg"
keywords: []
---

# ഒമാനില്‍ ഈദ് അവധി ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

> **Lead Summary:** **മസ്‌കത്ത്: ** ഈദ് അവധി ദിനങ്ങളില്‍ ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ ഹജര്‍ പര്‍വത നിരയിലും പരിസര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

## Article Content

**മസ്‌കത്ത്: ** ഈദ് അവധി ദിനങ്ങളില്‍ ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ ഹജര്‍ പര്‍വത നിരയിലും പരിസര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും മഴ ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായിരിക്കും. മഴ പെയ്യുന്ന ഇടങ്ങളില്‍ നേരിയ തോതില്‍ താപനില താഴാനും സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ തെളിഞ്ഞ അന്തരീക്ഷമാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294233/isolated-rain-oman-during-eid-holidays-new)