---
title: "മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു"
english_title: "Malayali student dies Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294269/malayali-student-dies-oman"
published_at: "2025-06-04T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68405acf818dd_rtytry.jpg"
keywords: []
---

# മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

> **Lead Summary:** **മസ്കത്ത്‌: [** മലയാളി വിദ്യാർഥി ഒമാനിൽ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളിൽ വീട്ടിൽ വി എം കുര്യാക്കോസ്‌, സിനോബി ഉലഹന്നാൻ ദമ്പതികളുടെ മകൻ ആൽവിൻ കുര്യാക്കോസ്‌ ആണ്‌ മരിച്ചത്‌. മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തിന്‌ ചികിത്സയിലായിരുന്നു. സീബിലായിരുന്നു താമസം. അലൻ കുര്യാക്കോസ്‌ സഹോദരനാണ്‌.

## Article Content

**മസ്കത്ത്‌: [** മലയാളി വിദ്യാർഥി ഒമാനിൽ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളിൽ വീട്ടിൽ വി എം കുര്യാക്കോസ്‌, സിനോബി ഉലഹന്നാൻ ദമ്പതികളുടെ മകൻ ആൽവിൻ കുര്യാക്കോസ്‌ ആണ്‌ മരിച്ചത്‌. മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തിന്‌ ചികിത്സയിലായിരുന്നു. സീബിലായിരുന്നു താമസം. അലൻ കുര്യാക്കോസ്‌ സഹോദരനാണ്‌.

ഒമാനിലെ അറബ്‌ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌) വിദ്യാർഥിയായിരുന്നു. പരിമിതികളിലും പഠനത്തിൽ ഏറെ മികവ്‌ പുലർത്തിയിരുന്ന ആൽവിന്റെ അകാലത്തിലുള്ള വിയോഗം പ്രിയപ്പെട്ടവർക്ക്‌ തീരാ നൊമ്പരമായി മാറി. കഴിഞ്ഞ നീറ്റ്‌ പരീക്ഷയിൽ മികച്ച റാങ്ക്‌ കരസ്ഥമാക്കി മെഡിക്കൽ പ്രവേശനവും ലഭിച്ചിരുന്നെങ്കിലും പരിചരണവും ചികിത്സയും ആവശ്യമായിരുന്നതിനാൽ ഒമാനിൽ തന്നെ തുടരുകായിരുന്നു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും. സംസ്കാരം മാതൃ ഇടവകയായ കങ്ങഴ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ നടത്തുമെന്ന്‌ ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294269/malayali-student-dies-oman)