---
title: "തീരാവേദന; വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി അവർ‌ യാത്രയായി, മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: " saudi accident malayali nurse dead body arrived kerala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294380/saudi-accident-malayali-nurse-dead-body-arrived-kerala"
published_at: "2025-06-05T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841314eefe51_56765.jpg"
keywords: []
---

# തീരാവേദന; വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി അവർ‌ യാത്രയായി, മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **മദീന : [** വിവാഹ മുന്നൊരുക്കങ്ങൾക്കിടെ സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിൽ പ്രതിശ്രുത വരനും വധുവും മരിക്കാനിടയായ സംഭവത്തിൽ, മദീന കാർഡിയാക് സെന്റർ നഴ്സ് വയനാട് സ്വദേശി ടീന ബൈജുവിന്റെ മൃതദേഹം 64 ദിവസങ്ങൾക്കു ശേഷം ഇന്ന് നാട്ടിലെത്തിച്ചു.

## Article Content

**മദീന : [** വിവാഹ മുന്നൊരുക്കങ്ങൾക്കിടെ സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിൽ പ്രതിശ്രുത വരനും വധുവും മരിക്കാനിടയായ സംഭവത്തിൽ, മദീന കാർഡിയാക് സെന്റർ നഴ്സ് വയനാട് സ്വദേശി ടീന ബൈജുവിന്റെ മൃതദേഹം 64 ദിവസങ്ങൾക്കു ശേഷം ഇന്ന് നാട്ടിലെത്തിച്ചു.

നിയമ നടപടികൾ പൂർത്തിയാക്കിയ ടീനയുടെ മൃതദേഹം ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. നാല് ദിവസം മുൻപാണ് വരൻ അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്.

വിവാഹത്തിന് ഒരുങ്ങിയ രണ്ടു വീടുകളിലേക്കാണ് ഒറ്റ രാത്രി കൊണ്ടു മരണം കടന്നു വന്നത്. കഴിഞ്ഞ ഏപ്രിൽ 2ന് ആണ് അപകടം നടന്നത്. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഇരുവരും കാറിൽ യാത്ര ചെയ്തത്. അപകടത്തിൽ രണ്ടു കാറുകളും പൂർണമായി കത്തിനശിച്ചിരുന്നു.

ഫൊറൻസിക് പരിശോധനാ ഫലം വൈകിയതാണ് മൃതദേഹങ്ങൾ വിട്ടുകിട്ടാൻ താമസിച്ചതെന്നാണ് അറിയുന്നത്. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനാവശ്യമായ സാധനങ്ങൾ ഒരുമിച്ചു വാങ്ങാനാണ് അഖിൽ ടീനയുടെ അടുത്തേക്ക് പോകുന്നത്. വിവാഹ ശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമവും ടീന ആരംഭിച്ചിരുന്നു.

അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്‌സിന്റെ മൃതദേഹം നോർക്കയുടെ സഹായത്തോടെ നാല് ദിവസം മുൻപാണ് നാട്ടിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294380/saudi-accident-malayali-nurse-dead-body-arrived-kerala)